പൊലീസുകാർക്ക് കോവിഡ്: മേലുേദ്യാഗസ്ഥരുടെ പാളിച്ചകളും കാരണമായെന്ന് ആക്ഷേപം
text_fieldsകോഴിക്കോട്: ജില്ലയിലെ പൊലീസുകാർക്കിടയിലുണ്ടായ കോവിഡ് വ്യാപനത്തിന് ഉന്നത ഉദ്യോഗസ്ഥർക്കുണ്ടായ പാളിച്ചകളും കാരണമായെന്ന് ആക്ഷേപം. തുടക്കത്തിൽ സ്വീകരിച്ച മുൻകരുതലിലും രോഗപ്രതിരോധ പ്രവർത്തനങ്ങളിലും അയവുവന്നതാണ് പാളിച്ചയായതെന്നാണ് പരാതി.
െപാലീസുകാരുടെ ആരോഗ്യരക്ഷ മുൻനിർത്തി ഡി.ജി.പി ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ച ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കാത്തതും വെല്ലുവിളിയായി. പകുതിപേർക്ക് ജോലി, -പകുതിപേർക്ക് വിശ്രമം, അമ്പതുകഴിഞ്ഞവർക്ക് ഫീൽഡ് ഡ്യൂട്ടി നൽകരുത് എന്നതടക്കമുള്ള നിർദേശമാണ് കർശനമായി നടപ്പാക്കാതിരുന്നത്.
ഡി.ജി.പിയുടെ ഉത്തരവ് സിറ്റി, റൂറൽ പൊലീസ് മേധാവിമാർ സ്റ്റേഷൻ ഹൗസ് ഒാഫിസർമാർക്ക് (എസ്.എച്ച്.ഒ) കൈമാറിയെങ്കിലും കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിച്ചില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഉത്തരവുകൾ നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ചില എസ്.എച്ച്.ഒമാർ ചൂണ്ടിക്കാട്ടിയെങ്കിലും മേലുദ്യോഗസ്ഥർ ബദൽ മാർഗങ്ങളൊന്നും നിർദേശിച്ചില്ലെന്നും പരാതിയുണ്ട്.
സന്നദ്ധ സംഘടനകളും ഏജൻസികളും നൽകിയ മാസ്ക്, ഫേസ് ഷീൽഡ് എന്നിവ സേനാംഗങ്ങൾക്ക് എത്തിക്കുകയല്ലാതെ കണ്ടെയ്ൻമെൻറ് സോണിലടക്കമുള്ള ഡ്യൂട്ടി ഒാഫിസർമാർക്ക് വേണ്ട സുരക്ഷ ഉറപ്പാക്കാൻ മേലുദ്യോഗസ്ഥർ ജാഗ്രത പുലർത്തിയില്ല.
ഇടുക്കി സ്പെഷൽബ്രാഞ്ച് എസ്.ഐ വി.പി. അജിതൻ കോവിഡ് ബാധിച്ച് മരിച്ചത് ചർച്ചയായതോടെയാണ് നടപടികൾ അൽപമെങ്കിലും കാര്യക്ഷമമാക്കിയതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വിജിലന്‍സ്, റൂറൽ എസ്.പി ഒാഫിസ്, തിരുവമ്പാടി, താമരശ്ശേരി, ബേപ്പൂർ പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കാണ് ഇതിനകം പോസിറ്റിവായത്.
നിരവധിപേർ ക്വാറൻറീനിലുമാണ്. പനി ബാധിച്ചതിനാൽ ഡ്യൂട്ടിക്കെത്താതിരുന്ന വിജിലൻസിലെ ഡ്രൈവറെ വിളിച്ചുവരുത്തി വയനാട്ടിലേക്ക് ഉന്നത ഉേദ്യാഗസ്ഥർ യാത്രപോയിരുന്നു.
പിന്നീടുള്ള പരിശോധനയിൽ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതാണ് വിജിലൻസ് ഒാഫിസ് കോവിഡ് ഭീതിയിലാവാനിടയാക്കിയത്. ഇതടക്കം സേനാംഗങ്ങൾക്കിടയിൽ വലിയ ചർച്ചയാണ്. വിവാഹം, മരണം ഉൾപ്പെടെ ചടങ്ങുകളിൽ പൊലീസുകാർ പെങ്കടുക്കരുതെന്ന നിർദേശം ലംഘിക്കപ്പെടുന്നതായും പരാതിയുണ്ട്.
അതേസമയം അഞ്ച് ഒാഫിസുകളിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പർക്കമുള്ളവരെ പൂർണമായും ക്വാറൻറീനിലേക്ക് മാറ്റിയും ഇൗ ഒാഫിസുകളിലെ കഴിയാവുന്നത്ര ജീവനക്കാർക്ക് വീട്ടിൽ നിന്ന് ജോലിചെയ്യാൻ അവസരം നൽകിയും ജാഗ്രതാനടപടികൾ ഉൗർജിതമാക്കിയിട്ടുണ്ട്. സോനംഗങ്ങൾക്കുള്ള ആൻറിബോഡി പരിശോധനയും പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.