‘അവന്മാരെ എെൻറ മൃതദേഹം കാണാൻ അനുവദിക്കരുത്’
text_fieldsകൊച്ചി: ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ലോഡ്ജിൽ ജീവനൊടുക്കിയ എറണാകുളം നോർത്ത് സ്റ്റേഷനിലെ പ്രബേഷനറി സബ് ഇൻസ്പെക്ടർ ടി. ഗോപകുമാറിെൻറ ആത്മഹത്യക്കുറിപ്പ് വിരൽചൂണ്ടുന്നത് മേലുദ്യോഗസ്ഥരുടെ പീഡനങ്ങൾക്ക് നേരെ. സ്വന്തം മക്കളെ അവസാനമായി ഒന്നു കാണാൻപോലും കഴിയാതെ, മേലുദ്യോഗസ്ഥരുടെ നിർദാക്ഷിണ്യമായ പ്രവൃത്തികളിൽ മനം മടുത്താണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് ഗോപകുമാറിെൻറ കുറിപ്പ് വ്യക്തമാക്കുന്നു.
കുറിപ്പിൻെറ പൂർണരൂപം:
‘എത്രയും സ്നേഹമുള്ള എെൻറ അമ്മയും സൗമ്യയും കുഞ്ഞുമക്കളും അറിയുന്നതിന്.
അടുത്തിടെയായി ഞാൻ ഔദ്യോഗിക ജീവിതത്തിൽ താങ്ങാൻ കഴിയാത്ത മാനസിക സമ്മർദത്തിലാണ്. നോർത്ത് പി.എസിലെ എസ്.എച്ച്.ഒ കെ.ജെ. പീറ്റർ, എസ്.ഐ വിപിൻദാസ് എന്നിവർ ചേർന്ന് എന്നെ മാനസികമായി തുടർന്ന് ജീവിക്കാൻ അനുവദിക്കാത്ത വിധം അതീവ സമ്മർദത്തിലാഴ്ത്തുകയാണ്. മേലുദ്യോഗസ്ഥരുടെ കീഴിൽ എനിക്കിനി ജോലി തുടർന്ന് പോകാൻ ആവില്ല. തുടർന്ന് മറ്റൊരിടത്തേക്കും എനിക്ക് പോകാൻ വയ്യ. മരണം മാത്രമേ ആശ്രയമുള്ളൂ. എെൻറ മക്കളെ അവസാനമായി ഒന്നു കാണാൻ കഴിഞ്ഞില്ല എന്ന ദുഃഖം മാത്രം അവശേഷിക്കുന്നു. നോർത്ത് പി.എസിലെ എെൻറ സ്നേഹം നിറഞ്ഞ സഹപ്രവർത്തകർ അറിയുന്നതിന്. എെൻറ ഇൻക്വസ്റ്റ് ജബ്ബാർ സാറിനെകൊണ്ട് ചെയ്യിക്കണം. അവന്മാരെ (പീറ്റർ, വിപിൻദാസ്) എെൻറ മൃതദേഹം കാണാൻകൂടി അനുവദിക്കരുത്.
എന്ന് സ്നേഹപൂർവം ഗോപൻ.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.