മരണത്തിലേക്ക് നടന്ന് പൊലീസുകാർ
text_fieldsതിരുവനന്തപുരം: സ്റ്റേഷനുകളിലെ അമിത ജോലിഭാരവും മാനസിക സമ്മർദവും താങ്ങാനാകാ തെ മരിക്കുന്ന പൊലീസുകാരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. മുഖ്യമന്ത്രിയുടെ നി ർദേശത്തെപ്പോലും മറികടന്ന് വർക്കിങ് അറേഞ്ച്മെൻറ്, അറ്റാച്ച്മെൻറ് നിയമനങ്ങൾ സേനക ്കുള്ളിൽ തകൃതിയായതോടെയാണിത്. ഉയർന്ന രക്തസമ്മർദവും ഹൃദയസ്തംഭനവുമടക്കമ ുള്ള കാരണങ്ങളാൽ തിരുവനന്തപുരം സിറ്റിയിൽ മാത്രം കഴിഞ്ഞ ഒരാഴ്ചക്കിടെ മരിച്ചത് അഞ ്ച് പൊലീസുകാരാണ്. അശാസ്ത്രീയ ഭരണപരിഷ്കാരങ്ങളും സ്േറ്റഷനുകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതുമാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് പൊലീസുകാരെ തള്ളിവിടുന്നതെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിലടക്കം സേനാംഗങ്ങളുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ശരാശരി 16 പൊലീസുകാരെങ്കിലും ഒാരോ വര്ഷവും ആത്മഹത്യ ചെയ്യുന്നതായി സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വര്ഷത്തിനിടെ 45 പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. രക്തസമ്മർദവും ഹൃദയസ്തംഭനവും മൂലം സർവിസിലിരിക്കെ മരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ഇതിലുേമറെയാണ്. േകരളത്തിന് സുരക്ഷയൊരുക്കാൻ പൊലീസിൽ ആകെ 59,800 ഉദ്യോഗസ്ഥരാണുള്ളത്. വിജിലൻസ്, ക്രൈംബ്രാഞ്ച്, സ്പെഷൽ ബ്രാഞ്ച് പോലുള്ള പ്രത്യേക യൂനിറ്റുകളിൽ ജോലി ചെയ്യുന്നവരും ഇതിൽപ്പെടുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടേയും പേഴ്സനൽ സെക്യൂരിറ്റി ഓഫിസർമാർ, ഗൺമാൻമാർ തുടങ്ങിയ ചുമതലകൾ വഹിക്കുന്നവരുമേറെ.
ലോക്കൽ പൊലീസിൽ മതിയായ അംഗബലമില്ലാത്തതാണ് ഇവിടെ നിയോഗിക്കപ്പെടുന്നവർക്ക് പീഡനമാവുന്നത്. വിശ്രമം പോലുമില്ലാതെ 48 മണിക്കൂറോളം പണിയെടുക്കേണ്ട അവസ്ഥയാണ് പല സ്റ്റേഷനുകളിലും. ശബരിമല സീസണിൽ അവധിപോലും ലഭിക്കാറില്ല. വനിത പൊലീസുകാർ ഇല്ലാത്ത സ്റ്റേഷനുകളുമുണ്ട്. ഇതിന് പുറമെയാണ് ചില മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവും അകാരണമായ ശകാരവുമെല്ലാം. സേനാംഗംങ്ങൾക്കിടയിൽ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് സംഘടനകളുടെ യോഗം വിളിച്ചെങ്കിലും കാര്യമായ മാറ്റം ഇനിയും ഉണ്ടായിട്ടില്ല.
എ.ഡി.ജി.പിയുടെ മകൾ പൊലീസുകാരനെ മർദിച്ച സംഭവത്തിെൻറ പശ്ചാത്തലത്തിൽ ഉന്നത പൊലീസ് ഒാഫിസർമാരുടെ കീഴിൽ അനാവശ്യമായി പ്രവർത്തിക്കുന്നവരേയും വർഷങ്ങളായി സ്പെഷൽ യൂനിറ്റുകളിൽ വർക്ക് അറേഞ്ച്മെൻറിൽ ജോലിചെയ്യുന്നവരെയും തിരികെ വിളിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച വിവാദങ്ങൾ കെട്ടടങ്ങിയതോടെ തിരികെ പോയവരെല്ലാം വീണ്ടും പഴയ ലാവണങ്ങളിലേക്ക് മടങ്ങി. വർക്ക് അറേഞ്ച്മെൻറിലും അദർ ഡ്യൂട്ടിയിലുമൊക്കെ അവർ ഇപ്പോഴും തുടരുന്നു. മുഖ്യമന്ത്രിയടക്കം നൽകുന്ന നിർദേശങ്ങൾ പൊലീസിെൻറ താഴേത്തട്ടിൽ പൂർണതോതിൽ നടപ്പാക്കാൻ ചുമതലപ്പെട്ടവർ മടിക്കുന്ന സാഹചര്യമാണ്.
പൊലീസ് ആസ്ഥാനത്തെ ‘സുഖ ഡ്യൂട്ടി’ക്കാരെ ആര് നിയന്ത്രിക്കും?
പൊലീസ് ആസ്ഥാനത്തടക്കം ഇല്ലാത്ത തസ്തികകൾ സൃഷ്ടിച്ച് നൂറിൽപരം പൊലീസുകാരാണ് വർഷങ്ങളായി പ്രവർത്തിക്കുന്നത്. ഇതുസംബന്ധിച്ച് നേരത്തേ പൊലീസ് ആസ്ഥാനം എ.ഡി.ജി.പിയായിരുന്ന ടോമിൻ ജെ. തച്ചങ്കരിയും എ.ഐ.ജിയായിരുന്ന രാഹുൽ ആർ. നായരും സംസ്ഥാന പൊലീസ് മേധാവിക്ക് രണ്ട് റിപ്പോർട്ടുകൾ നൽകിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. പൊലീസ് ആസ്ഥാനത്ത് ഡി.ജി.പിയുടെ റിസപ്ഷനിലും മെയിൻ റിസപ്ഷനിലും മാത്രമായി പണിയെടുക്കുന്നത് 13ഓളം പൊലീസുകാരാണ്. ഇതിനുപുറമെ ഇൻഫർമേഷൻ സെൻറർ, ൈഹടെക് സെൽ, സോഷ്യൽമീഡിയ, കൺട്രോൾ റൂം, അന്വേഷണവിഭാഗം, പെറ്റീഷൻ സെൽ എന്നിവിടങ്ങളിലായി വനിതകളടക്കം എഴുപതിൽപരം പൊലീസുകാരുണ്ട്. സ്പെഷൽ യൂനിറ്റുകളിൽ നിയോഗിക്കുന്ന ഉദ്യോഗസ്ഥരെ മൂന്നുവർഷം കൂടുമ്പോൾ മാതൃസേനയിലേക്ക് മടക്കിവിളിക്കണമെന്നാണ് ചട്ടം. എന്നാൽ, ലോക്കൽ പൊലീസ് സ്റ്റേഷനിൽ പണിയെടുക്കാൻ മടിച്ച് വനിതകളടക്കം പലരും ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ അവിടങ്ങളിൽ തന്നെ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.