നാപ്കിൻ സ്േറ്റാക്കുണ്ടോയെന്ന് അന്വേഷിക്കുന്ന ജോലിയും പൊലീസിന്; പ്രതിഷേധം ശക്തം
text_fieldsതിരുവനന്തപുരം: കോളനികളിൽ താമസിക്കുന്ന സ്ത്രീകളുടെ കൈകളിൽ സാനിറ്ററി നാപ്കിൻ സ്റ്റോക്കുണ്ടോയെന്ന് പരിശോധിക്കാൻ വനിത പൊലീസുകാരെ നിയോഗിച്ചുകൊണ്ടുള്ള പൊലീസ് മേധാവിയുടെ നിർദേശത്തിൽ സേനയിൽ അമർഷം ശക്തം. ഡി.ജി.പിയുടെ നിർദേശത്തിനെതിരെ വനിത പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ സ്റ്റേഷൻ എസ്.എച്ച്.ഒമാരെ അതൃപ്തി അറിയിച്ചതായാണ് വിവരം.
സാമൂഹികനീതി വകുപ്പിലെ ജീവനക്കാരും ആരോഗ്യപ്രവർത്തകരും ആശാവർക്കർമാരും കുടുംബശ്രീ പ്രവർത്തകരെയുമാണ് ഇത്തരം ജോലിക്ക് നിയോഗിക്കേണ്ടതെന്നും പൊലീസിേൻറതല്ലാത്ത ജോലികൾക്ക് പൊലീസുകാരെ നിയോഗിക്കുന്നത് ശരിയല്ലെന്നുമാണ് ഇവരുടെ നിലപാട്. നിലവിൽ കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി പലരും വീട്ടിൽപോലും പോകാതെയാണ് ജോലി നോക്കുന്നത്. വാഹന പരിശോധനക്ക് പുറമെ ബീറ്റ് പട്രോളിങ്ങുൾപ്പെടെ ഇവർ ചെയ്യുകയാണ്. ശംഖുംമുഖം എ.സി.പി ഐശ്വര്യയാണ് നോഡൽ ഓഫിസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.