അറസ്റ്റ് വൈകില്ല, ബിഷപ്പിനെതിരെ വ്യക്തമായ തെളിവുകൾ
text_fields
കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാേങ്കാ മുളക്കൽ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിന് വ്യക്തമായ തെളിവുകൾ ലഭിച്ചെന്ന് പൊലീസ്. ബിഷപ്പിെൻറ അറസ്റ്റ് വൈകില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. അേന്വഷണം അന്തിമഘട്ടത്തിലാണെന്ന് മേൽനോട്ടം വഹിക്കുന്ന കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു. കണ്ണൂർ കോൺെവൻറിലും തെളിവെടുപ്പ് നടത്തും.
രഹസ്യമൊഴിയും എഫ്.ഐ.ആറും പരിശോധിച്ച പൊലീസ് ചൊവ്വാഴ്ച കന്യാസ്ത്രീയുടെ മൊഴി വീണ്ടും വിലയിരുത്തി. ഇതിൽ വൈരുധ്യങ്ങളില്ലെന്നും എല്ലാസംശയങ്ങൾക്കും അവർ മറുപടി നൽകിയെന്നും എസ്.പി അറിയിച്ചു. ബിഷപ് കുറവിലങ്ങാെട്ട മഠത്തിൽ 13 തവണ എത്തിെയന്നതിെൻറ തെളിവും ശേഖരിച്ചു. അവിടത്തെ രേഖകളും പിടിച്ചെടുത്തു.
അതിനിടെ, കുറവിലങ്ങാട്ട് മഠത്തിലെത്തി ബിഷപ് 13 തവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ ചങ്ങനാശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിനു നൽകിയ മൊഴിയും പുറത്തുവന്നു. 114
പേജുള്ള രഹസ്യമൊഴിയുടെ പകര്‍പ്പ് പൊലീസിന് ലഭിച്ചു. പലതവണ ബിഷപ് ഫോണിൽവിളിച്ച് ലൈംഗിക താൽപര്യം വ്യക്തമാക്കി. താൽപര്യമില്ലെന്ന് അറിയിച്ചിട്ടും ഫോണിൽ അശ്ലീലസന്ദേശങ്ങളും സ്വകാര്യ ഭാഗങ്ങളുടെ വിഡിയോയും ചിത്രങ്ങളും അയച്ചു. രണ്ടുവർഷം നീണ്ട പീഡനത്തിെൻറ വിവരങ്ങളും പറഞ്ഞിട്ടുണ്ട്. എതിർത്തിട്ടും പിന്തുടർന്നായിരുന്നു പീഡനം. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. ശല്യം സഹിക്കവയ്യാതെ മറ്റേതെങ്കിലും ഇടവകയിലേക്ക് മാറ്റണമെന്ന് അഭ്യർഥിച്ചു. അതോടെ ബിഷപ് എതിരായി. നടപടിയുമെടുത്തു. കുറവിലങ്ങാെട്ട ആശ്രമത്തിലേക്ക് മാറിയപ്പോൾ അവിടെ എത്തിയും പീഡിപ്പിച്ചു. രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് ഉറപ്പായതോടെ ഗതികെട്ടാണ് പരാതി നൽകിയതെന്നും െമാഴിയിലുണ്ട്.
ആദ്യം പൊലീസിന് നൽകിയ മൊഴിയും പിന്നീടുള്ള രഹസ്യമൊഴിയും അവസാനം നൽകിയ മൊഴിയും ഒന്നായതോടെ ബിഷപ്പിനെതിരായ തെളിവുകൾ കൂടുതൽ ശക്തമായെന്നാണ് റിപ്പോർട്ട്. ഇൗ സാഹചര്യത്തിൽ അടുത്ത നടപടിയിലേക്ക് കടക്കും. സഭ ഉന്നതരെയും മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും വിവരങ്ങൾ ധരിപ്പിക്കും. ഇവരുടെ അനുമതി ലഭിച്ചാൽ അറസ്റ്റ് വൈകില്ല. ചോദ്യംചെയ്യലിന് ഹാജരാകാൻ ഉടൻ നോട്ടീസ് അയക്കും. ആവശ്യമെങ്കിൽ പൊലീസ് ജലന്ധറിലേക്കും പോയേക്കും. ഇത്തരമൊരു സാഹചര്യമുണ്ടായാൽ ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്ന സംസ്ഥാനത്തെ ആദ്യ ബിഷപ്പാകും ഫ്രാേങ്കാ മുളക്കൽ. തെളിവുകളെല്ലാം ബിഷപ്പിന് എതിരായതിനാൽ അറസ്റ്റ് അല്ലാതെ മറ്റൊരു മാർഗവും ഇനിയില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.
ബിഷപ്പിനെതിരെ പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ കുടുംബം
കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ കുടുംബം. പരാതിക്കാരിക്ക് പിന്തുണ നൽകുന്നതിെൻറ പേരിൽ മകളെ ബിഷപ് മാനസികമായി പീഡിപ്പിക്കുകയാണെന്ന് മുഹമ്മ സ്വദേശിയായ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം നിൽക്കുന്നുവെന്ന് പറഞ്ഞ് മകൾക്ക് ചികിത്സ നിഷേധിച്ചു. മനഃപൂർവം സ്ഥലംമാറ്റിയതായും ഇവർ പറഞ്ഞു. കുറവിലങ്ങാെട്ട മഠത്തിലാണ് മകൾ ഇപ്പോഴുള്ളത്. ജലന്ധറിലേക്ക് മകൾ മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടായാൽ ജീവൻപോലും അപകടത്തിലാകുമെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.