Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാവ്യയെ വീണ്ടും...

കാവ്യയെ വീണ്ടും ചോദ്യം ചെയ്യും 

text_fields
bookmark_border
കാവ്യയെ വീണ്ടും ചോദ്യം ചെയ്യും 
cancel

കൊ​ച്ചി: യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​​ൽ ദി​ലീ​പി​​െൻറ ഭാ​ര്യ​യും ന​ടി​യു​മാ​യ കാ​വ്യ മാ​ധ​വ​ൻ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്​ ന​ൽ​കി​യ മൊ​ഴി​യി​ൽ അ​വ്യ​ക്ത​ത. മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ ചോ​ദ്യാ​വ​ലി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ കേ​സി​ലെ തെ​ളി​വു​ക​ൾ കൂ​ട്ടി​യി​ണ​ക്കാ​ൻ സ​ഹാ​യ​ക​മാ​യ വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നാ​ണ്​ സൂ​ച​ന. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​വ്യ​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ഇ​തി​ന്​ ആ​ലു​വ പൊ​ലീ​സ്​ ക്ല​ബി​ലേ​ക്ക്​ വി​ളി​പ്പി​ക്കാ​നാ​ണ്​ തീ​രു​മാ​നം. ഇ​തി​ന്​ കാ​വ്യ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കും. 

അ​തേ​സ​മ​യം, അ​ഭി​ഭാ​ഷ​ക​​െൻറ സാ​ന്നി​ധ്യ​ത്തി​ലേ ചോ​ദ്യം ചെ​യ്യാ​വൂ എ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് കാ​വ്യ​യു​ടെ തീ​രു​മാ​ന​മെ​ന്ന​റി​യു​ന്നു. മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നും ശ്ര​മ​മു​ണ്ട്.അ​ന്വേ​ഷ​ണ​ത്തി​​െൻറ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള എ.​ഡി.​ജി.​പി ബി. ​സ​ന്ധ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്​​ച​യാ​ണ്​ കാ​വ്യ​യെ ചോ​ദ്യം ചെ​യ്​​ത​ത്. ആ​ലു​വ​യി​ലെ ദി​ലീ​പി​​െൻറ ത​റ​വാ​ട്ടു​​വീ​ട്ടി​ൽ രാ​വി​ലെ 11ന്​ ​ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ൽ ആ​റു​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. തു​ട​ർ​ന്ന്, കാ​വ്യ​യു​ടെ മാ​താ​വ്​ ശ്യാ​മ​ള​യെ​യും ചോ​ദ്യം ചെ​യ്​​തു. 

സം​ഭ​വ​ത്തി​ന്​ പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന, സം​ഭ​വ​ത്തി​നു​ശേ​ഷ​മു​ള്ള ദി​ലീ​പി​​െൻറ പെ​രു​മാ​റ്റം, ദി​ലീ​പും പ​ൾ​സ​ർ സു​നി​യും ത​മ്മി​ലെ ബ​ന്ധം, കാ​വ്യ​യു​ടെ ഒാ​ൺ​ലൈ​ൻ വ​സ്​​ത്ര വ്യാ​പാ​ര​സ്ഥാ​പ​ന​മാ​യ ല​ക്ഷ്യ​യു​മാ​യി സു​നി​ക്കു​ള്ള ബ​ന്ധം, ദി​ലീ​പി​​െൻറ വി​വാ​ഹ​മോ​ച​ന​ത്തി​ന്​ പി​ന്നി​ലെ കാ​ര്യ​ങ്ങ​ൾ, ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡി​​െൻറ​യും മൊ​ബൈ​ൽ​ ഫോ​ണി​​െൻറ​യും വി​വ​ര​ങ്ങ​ൾ എ​ന്നി​വ  സം​ബ​ന്ധി​ച്ചാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ൾ. 

എ​ന്നാ​ൽ, പ​ത്ര​ങ്ങ​ളി​ൽ ചി​ത്രം ക​ണ്ടു​ള്ള അ​റി​വ്​ മാ​ത്ര​മേ സു​നി​യെ​ക്കു​റി​ച്ചു​ള്ളൂ​വെ​ന്നാ​യി​രു​ന്നു കാ​വ്യ​യു​ടെ മ​റു​പ​ടി. സു​നി​യെ സം​ബ​ന്ധി​ച്ച പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കും മ​റു​പ​ടി അ​വ്യ​ക്ത​മാ​യി​രു​ന്നു. ചി​ല സു​പ്ര​ധാ​ന ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​ഴി​ഞ്ഞു​മാ​റു​ക​യോ അ​റി​യി​ല്ലെ​ന്ന്​ ഒ​റ്റ​വാ​ക്കി​ൽ മ​റു​പ​ടി ന​ൽ​കു​ക​യോ ചെ​യ്​​തു. ന​ടി​യു​മാ​യി ദി​ലീ​പി​ന്​ എ​ന്തെ​ങ്കി​ലും പ്ര​ശ്​​ന​മു​ള്ള​താ​യി അ​റി​യി​ല്ല. സം​ഭ​വ​ത്തി​ൽ ദി​ലീ​പ്​ നി​ര​പ​രാ​ധി​യാ​ണെ​ന്നും കാ​വ്യ മൊ​ഴി ന​ൽ​കി​യ​താ​യാ​ണ്​ വി​വ​രം. ചോ​ദ്യം ചെ​യ്യ​ലി​നി​ടെ കാ​വ്യ പ​ല​പ്പോ​ഴും വി​തു​മ്പി.

ഒ​ളി​വി​ൽ പോ​കു​ന്ന​തി​​െൻറ ത​ലേ​ന്ന്​ ‘ല​ക്ഷ്യ’​യി​ലെ​ത്തി മെ​മ്മ​റി കാ​ർ​ഡ്​ ഏ​ൽ​പി​ച്ച​താ​യി സു​നി മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കാ​വ്യ​യെ ചോ​ദ്യം ചെ​യ്​​ത​ത്. ദി​ലീ​പും സു​നി​യും കാ​വ്യ​യും ന​ൽ​കി​യ മൊ​ഴി​ക​ൾ പൊ​ലീ​സ്​ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. കാ​വ്യ​യു​ടെ മു​ൻ ഡ്രൈ​വ​ർ ത​മ്മ​നം സ്വ​ദേ​ശി ബി​നു​വി​​െൻറ​യും മൊ​ഴി​യെ​ടു​ത്തി​ട്ടു​ണ്ട്. പ​ൾ​സ​ർ സു​നി​യെ അ​റി​യി​ല്ലെ​ന്ന കാ​വ്യ​യു​ടെ മ​റു​പ​ടി പൊ​ലീ​സ്​ വി​ശ്വ​സി​ച്ചി​ട്ടി​ല്ല. ദി​ലീ​പും കാ​വ്യ​യും അ​വ​സാ​ന​മാ​യി ഒ​രു​മി​ച്ച്​ അ​ഭി​ന​യി​ച്ച ‘പി​ന്നെ​യും’ ചി​ത്ര​ത്തി​​െൻറ സെ​റ്റി​ലും സു​നി എ​ത്തി​യ​താ​യാ​ണ്​ വി​വ​രം. ഇൗ ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ച്ച ചി​ല​രെ​യും ചോ​ദ്യം ചെ​യ്​​തേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kavya madhavanactor dileepactress attackactress attack caseDileep Case
News Summary - Police questions kavya again -kerala news
Next Story