Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2024 12:14 PM IST Updated On
date_range 4 Oct 2024 12:14 PM ISTപരോളിലിറങ്ങി ചാരായം വാറ്റി ബി.ജെ.പി പ്രവർത്തകൻ; പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു
text_fieldsbookmark_border
തൃശൂർ: പരോളിലിറങ്ങിയ പ്രതിയുടെ ചാരായ വാറ്റുകേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. ചാരായവും വാറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു.
കൊലപാതകകേസിൽ ജയിൽ നിന്ന് പരോളിലിറങ്ങി ബി.ജെ.പി പ്രവർത്തകനായ ആളൂർ സ്വദേശി സതീശനാണ് (40) രക്ഷപ്പെട്ടത്. ചാലക്കുടിയിൽ സി.പി.എം പ്രവർത്തകൻ മാഹിനെ ആശുപത്രിയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ തവനൂർ സെൻട്രൽ ജയിലിൽ തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു സതീശൻ.
ശനിയാഴ്ച പരോൾ തീരാനിരിക്കെയാണ് ചാരായ വാറ്റുകേന്ദ്രത്തിൽ റെയ്ഡ് നടന്നത്. സതീശന്റെ പേരിലുള്ള ആൾതാമസമില്ലാത്ത വീട്ടിലായിരുന്നു വാറ്റ്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story