'ആണുങ്ങൾ എവിടെയെന്ന് ചോദിച്ച് പൊലീസ് ഇരച്ചുകയറി; ജനൽച്ചില്ലും ചെടിച്ചട്ടികളും തകർത്തു'
text_fieldsആലപ്പുഴ: ആണുങ്ങൾ എവിടെയെന്ന് ചോദിച്ച് പൊലീസ് വീടുകളിലേക്ക് ഇരച്ചുകയറിയാണ് ആക്രമണം നടത്തിയതെന്ന് മണലാടി മഠത്തിൽപറമ്പ് ലക്ഷംവീട് കോളനി അന്തേവാസി ജോർണിയ 'മാധ്യമ'ത്തോട് പറഞ്ഞു. വഴിത്തർക്കത്തിെൻറ പേരിലുണ്ടായ സംഘർഷത്തിൽ ഒളിവിലായ ആണുങ്ങളെ തേടി പതിനഞ്ചിലധികം പൊലീസുകാർ കോളനിയിൽ എത്തിയത് ഈ മാസം 13ന് പുലർച്ച ആറിനാണ്. ജ്യേഷ്ഠൻ സുരേഷിെൻറ വീടിെൻറ കതക് ചവിട്ടിത്തുറന്നാണ് അകത്തുകയറിയത്.
ജനൽച്ചില്ലും തല്ലിപ്പൊട്ടിച്ചു. സമീപത്തെ വീട്ടിലെ ചെടികളും ചെടിച്ചട്ടികളും തകർത്തു. തലേന്ന് അർധരാത്രി സ്ത്രീകളെ പൊലീസ് മർദിക്കുന്നതിെൻറ ദൃശ്യങ്ങൾ ലൈവ് വിഡിയോയിലൂടെ ഫേസ്ബുക്കിലിട്ട 10ാം ക്ലാസുകാരൻ വിജിലിെൻറ ഫോൺ പിടിച്ചെടുക്കാനും മറന്നില്ല. പിന്നീട് തിരിച്ചുകൊടുത്തേപ്പാൾ ലിങ്ക് അടക്കമുള്ളവ നശിപ്പിച്ചിരുന്നു.
െപാലീസിെന ഭയന്ന് വീട്ടിൽനിന്ന് ഇറങ്ങിയോടിയ പ്ലസ് വൺ വിദ്യാർഥി താന്നിയത്ത് ജോജോയെയും വെറുതെവിട്ടില്ല. പിന്നാലെ പാഞ്ഞ പൊലീസ് ലാത്തിക്ക് എറിഞ്ഞുവീഴ്ത്തുകയായിരുന്നു. പാടശേഖരത്തിൽ വീണ ജോജോ അവിടെനിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല. മാതാവ് റീത്താമ്മയും പോർവിളിക്ക് ഇരയാകേണ്ടിവന്നു. ആൾസഞ്ചാരം മാത്രമുള്ള വഴിയുടെ ഓരങ്ങളിൽ സൂക്ഷിച്ച ഓട്ടോയടക്കം 11 ഇരുചക്രവാഹനമാണ് മരംമുറിക്കാൻ എത്തിയവരുടെ തൊണ്ടിമുതലാണെന്ന തരത്തിൽ പൊലീസ് കസ്റ്റഡിലെടുത്തതെന്നും അവർ പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച വീടിെൻറ അടിത്തറക്ക് ഉപയോഗിക്കാൻ റോഡരികിൽ ഇറക്കിയിട്ട അഞ്ച് ലോഡ് മണ്ണും പൊലീസ് കൊണ്ടുപോയി. സംഘർഷത്തിന് പിന്നാലെയായിരുന്നു ഇത്. മഠത്തിൽപറമ്പ് കോളനിയിലെ താമസക്കാരി ബിന്ദു സതീശന് (48) ലൈഫ് മിഷനിൽെപടുത്തി പഞ്ചായത്ത് നാലുലക്ഷം അനുവദിച്ചിരുന്നു. മഴക്കാലത്ത് വെള്ളം കയറുന്നതിനാൽ വീട് ഉയർത്തിപ്പണിയാൻ തുക തികയുമായിരുന്നില്ല. തുടർന്ന് സന്നദ്ധസംഘടനകളുടെ സഹായത്തോടെ പാതയോരത്ത് ഇറക്കിയിട്ട മണ്ണ് എക്സ്കവേറ്റർ ഉപയോഗിച്ചാണ് പൊലീസ് എടുത്തുകൊണ്ടുപോയത്.
എട്ടുമാസം മുമ്പ് ബിന്ദുവിെൻറ ഭർത്താവ് സതീശൻ (58) ഹൃദയസ്തംഭനമുണ്ടായി കോളനിയിലേക്കുള്ള ബണ്ട് റോഡിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു. യഥാസമയം ചികിത്സ കിട്ടാൻ യാത്രസൗകര്യമില്ലാത്തതായിരുന്നു കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.