സുരക്ഷക്ക് പൊലീസ് ഒരുങ്ങി
text_fieldsതിരുവനന്തപുരം: സംസ്ഥാനെത്ത മുഴുവൻ ലോക്സഭ മണ്ഡലങ്ങളിലും സ്വതന്ത്രവും നീതിപൂ ർവവും ഭയരഹിതവുമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച് ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പ്രശ്നസാധ്യതയുള്ള ബൂത്ത ുകളിൽ അധികസുരക്ഷ ഏർപ്പെടുത്തി. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രവർത് തിക്കുന്ന ഇലക്ഷൻ സെല്ലിെൻറ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.
ജില ്ല തെരഞ്ഞെടുപ്പ് ഓഫിസർമാരുടെ സഹായത്തോടെ കണ്ടെത്തിയ പ്രശ്നസാധ്യതയുള്ള 272 സ്ഥലങ ്ങളിലും മാവോവാദി ഭീഷണിയുള്ള 162 സ്ഥലങ്ങളിലും 245 ബൂത്തുകളിലും കേന്ദ്ര സായുധ പൊലീസ് സംഘത്തെ വിന്യസിച്ചു. പട്ടികവർഗ വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിൽ അവർക്ക് തടസ്സമില്ലാതെ ബൂത്തുകളിൽ എത്താനും സമ്മതിദാനാവകാശം വിനിയോഗിക്കാനും ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തി. ഈ മേഖലകളിൽ മുഴുവൻ സമയവും അതീവജാഗ്രത പുലർത്തുന്നതിന് നിർദേശം നൽകി. പ്രശ്നസാധ്യതയുള്ള 3,567 ബൂത്തുകളിലും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള 68 ബൂത്തുകളിലും തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന് അധികസുരക്ഷ ഏർപ്പെടുത്തി.
കേരള പൊലീസിൽനിന്ന് മാത്രം 58,138 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. ഇവരിൽ 3,500 പേർ വനിതകളാണ്. 240 ഡിവൈ.എസ്.പിമാർ, 677 ഇൻസ്പെക്ടർമാർ, 3,273 എസ്.ഐ/എ.എസ്.ഐമാർ എന്നിവരും അടങ്ങിയതാണ് കേരള പൊലീസിെൻറ സംഘം. കൂടാതെ സി.ഐ.എസ്.എഫ്, സി.ആർ.പി.എഫ്, ബി.എസ്.എഫ് എന്നിവയിൽനിന്ന് 55 കമ്പനി ജവാന്മാരും തമിഴ്നാട്ടിൽനിന്ന് 2,000 പൊലീസ് ഉദ്യോഗസ്ഥരും കർണാടകത്തിൽനിന്ന് ആയിരം പൊലീസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ജോലികൾക്കായി കേരളത്തിലെത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് കേരള പൊലീസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം 11,781 പേരെ സ്പെഷൽ പൊലീസ് ഓഫിസർമാരായി നിയോഗിച്ചു.
വിരമിച്ച സൈനികർ, വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയും എൻ.സി.സി, നാഷനൽ സർവിസ് സ്കീം, സ്റ്റുഡൻറ് പൊലീസ് കാഡറ്റ് എന്നിവയിൽ പ്രവർത്തിച്ച് പരിചയമുള്ളവരെയുമാണ് സ്പെഷൽ പൊലീസ് ഓഫിസർമാരായി നിയോഗിച്ചത്.
അനിഷ്ടസംഭവങ്ങൾ നേരിടുന്നതിന് സംസ്ഥാനത്ത് 1,527 ഗ്രൂപ് പട്രോളിങ് സംഘങ്ങളെ നിയോഗിച്ചു. ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുവീതം 957 പട്രോൾ സംഘങ്ങൾ വേറെയുമുണ്ടാകും. ഈ സംഘങ്ങൾ ഞായറാഴ്ച വൈകീട്ടുതന്നെ പ്രവർത്തനക്ഷമമായി.
പൊലീസ് സ്റ്റേഷൻ, ഇലക്ഷൻ സബ് ഡിവിഷൻ, ജില്ല തലങ്ങളിൽ സ്ൈട്രക്കിങ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. റേഞ്ച് ഐ.ജിമാർ, േമഖല എ.ഡി.ജി.പിമാർ, സംസ്ഥാന പൊലീസ് മേധാവി എന്നിവരുടെ നിയന്ത്രണത്തിൽ യഥാക്രമം എട്ട് കമ്പനി, നാല് കമ്പനി, 13 കമ്പനി സ്ൈട്രക്കിങ് സംഘങ്ങളെ വീതം തയാറാക്കിയിട്ടുണ്ട്. അനധികൃതമായി പണം കൊണ്ടുപോകുന്നതും വിതരണംചെയ്യുന്നതും തടയുന്നതിന് 402 ൈഫ്ലയിങ് സ്ക്വാഡുകളും 412 സ്റ്റാറ്റിക് സർവൈലൻസ് സംഘങ്ങളും രംഗത്തുണ്ട്.
4,500 ചെറിയ വാഹനങ്ങൾ, 500 ബസുകൾ, 40 ബോട്ടുകൾ, 2,000 ഇരുചക്രവാഹനങ്ങൾ എന്നിവ പൊലീസ് സുരക്ഷയുടെ ഭാഗമായുണ്ടാകും. മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന 88 സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന 149 കേന്ദ്രങ്ങളിലും 52 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പഴുതടച്ച സുരക്ഷ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഡി.ജി.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.