അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് പൊലീസിന് ലഭിച്ചത് 65 പരാതികൾ- മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് സംസ്ഥാന പോലീസ് വകുപ്പിന് ലഭിച്ചത് ആകെ 65 പരാതികളെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. നിയമസഭയിൽ കെ.കെ രമ എം.എൽ.എക്ക് രേഖമൂലമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഇതിൽ എല്ലാ പരാതികളിലും അന്വേഷണം നടത്തിയിട്ടുണ്ട്. അഞ്ച് പരാതികളിന്മേൽ കേസ് രജിസ്റ്റർ ചെയ്തുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2016 ന് ശേഷം അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയറ്റം സംബന്ധിച്ച് പൊലീസ് വകുപ്പിന് ലഭിച്ചിട്ടുള്ള പരാതികളുടെ കണക്കാണിത്.
ഷോളയൂർ പൊലീസ് സ്റ്റേഷനിൽ പപ്പൽ സമർപ്പിച്ച പരാതിയിന്മേൽ സി.ആർ. 181/18, രാജേഷ് സമർപ്പിച്ച പരാതിയിന്മേൽ സി.ആർ. 40/23, അഗളി പൊലീസ് സ്റ്റേഷനിൽ രാമൻ സമർപ്പിച്ച പരാതിയിന്മേൽ സി.ആർ 42/22, മരുതൻ സമർപ്പിച്ച പരാതിയിന്മേൽ സി.ആർ. 192/22, മുരുകൻ സമർപ്പിച്ച പരാതിയിന്മേൽ സി.ആർ 43/23 നമ്പർ പ്രകാരവും കേസുകൾ രജിസ്റ്റർ ചെയ്തീട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ വിഷയത്തിൽ ആകെ എത്ര പരാതികളാണ് സംസ്ഥാന പോലീസ് മേധാവിക്ക് 15 പരാതികൾ ലഭിച്ചിരുന്നു. അതിൽ 12 എണ്ണത്തിന് അന്വേഷണ റിപ്പോർട്ട് ലഭിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അട്ടപ്പാടിയിലെ ആദിവാസികളെ സംബന്ധിച്ചടത്തോളം വളരെ നിർണായകമായ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.
2016 ന്ശേഷം അട്ടപ്പാടിയിലെ ആദിവാസികൾ പൊലീസിന് 65 പരാതികൾ നൽകിയിട്ടും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആദിവാസികളുടെ ആരോപണം. പലയിടത്തും ഭൂമി കൈയേറ്റക്കാർ ആദിവാസിക ഭൂമിയിൽ കമ്പിവേലി സ്ഥാപിച്ച് ഭൂമി പിടിച്ചെടുക്കൽ സർക്കാർ സംവിധാനത്തിന്റെ ഒത്താശയോടെ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുകയാണെന്നും ആദിവാസി മഹാസഭ നേതാവ് ടി.ആർ ചന്ദ്രൻ പറഞ്ഞു. ആദിവാസികളുടെ പരാതികളൊന്നും റവന്യു വകുപ്പ് പരിശോധിക്കുന്നില്ല. തഹസിൽദാർ വ്യാജ ആധാരം നിർമിച്ചവർക്ക് ഭൂമി കണ്ടെത്തികൊടുക്കുന്ന ജോലിയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.