Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദി പരിശീലനം:...

മാവോവാദി പരിശീലനം: ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു

text_fields
bookmark_border
maoist-leader-deepak-61119.jpg
cancel
camera_alt?????????????????????? ?????? ???????????? ?????????? ???????? (?????????? ???????????????? ????????????)

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ഞ്ചി​ക്ക​ണ്ടി വ​ന​ത്തി​ൽ മാ​വോ​വാ​ദി നേ​താ​വ് ദീ​പ​ക് പ​രി​ശീ​ല​നം ന​ൽ​കു​ന ്ന ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പു​റ​ത്തു​വി​ട്ടു. ത​ണ്ട​ർ​ബോ​ൾ​ട്ടു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ്​ ഇ​തെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ വെ​ടി​വെ​പ്പ്​ ന​ട​ന്ന മ​ഞ്ചി​ക്ക​ണ്ടി വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത പെ​ൻ​ഡ്രൈ​വി​ൽ​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണി​വ​യെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു. വി​വി​ധ ഭൂ​പ്ര​കൃ​തി​ക​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട ആ​ക്ര​മ​ണ​മു​റ​ക​ൾ പ്ര​തി​പാ​ദി​ക്കു​ന്ന ഹി​ന്ദി കു​റി​പ്പും പു​റ​ത്തു​വി​ട്ട രേ​ഖ​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ദീ​പ​ക് എ.​കെ 47 തോ​ക്കു​പ​യോ​ഗി​ച്ച് വ​ന​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​യാ​ളു​ടെ കീ​ഴി​ൽ, മ​ഞ്ചി​ക്ക​ണ്ടി വ​ന​മേ​ഖ​ല​യി​ൽ കൊ​ല്ല​പ്പെ​ട്ട നാ​ല്​ മാ​വോ​വാ​ദി​ക​ൾ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​ർ പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ്​ പൊ​ലീ​സ് നി​ഗ​മ​നം.

ഛത്തീ​സ്ഗ​ഢ്​ സ്വ​ദേ​ശി​യെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ദീ​പ​ക്, മാ​വോ​വാ​ദി​ക​ൾ​ക്കി​ട​യി​ലെ ആ​യു​ധ പ​രി​ശീ​ല​ക​രി​ൽ പ്ര​ധാ​നി​യാ​ണ്. മ​ഞ്ചി​ക്ക​ണ്ടി വ​ന​മേ​ഖ​ല​യി​ൽ ന​ട​ന്ന എ​റ്റു​മു​ട്ട​ലി​ൽ ഇ​യാ​ളും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.
ഏ​റ്റു​മു​ട്ട​ലി​ൽ ദീ​പ​ക്കി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും ഇ​യാ​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistkerala newsmalayalam news
News Summary - police release Maoist coaching videos -kerala news
Next Story