ആദിവാസി ഗോത്രസഭ നേതാവ് ഗീതാനന്ദനെ പൊലീസ് വിട്ടയച്ചു
text_fieldsകൊച്ചി: ദലിത് സംഘടനകളുടെ ഹർത്താലുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയ ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 8.30ഒാടെ ഹൈകോടതി ജങ്ഷനിൽനിന്നാണ് ഗീതാനന്ദനെയും മറ്റു നാലുേപരെയും അറസ്റ്റ് ചെയ്തത്. വാഹനങ്ങൾ തടയാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സെൻട്രൽ എസ്.െഎയുടെ നേതൃത്വത്തിൽ ഗീതാനന്ദനെ കസ്റ്റഡിയിൽ എടുത്തത്. പ്രതിഷേധിച്ചപ്പോൾ വലിച്ചിഴച്ച് ഇവരെ ജീപ്പിൽ കയറ്റി സെൻട്രൽ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. വൈകീട്ട് ആേറാടെ ഗീതാനന്ദനെയും കൂടെയുള്ളവരെയും സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.
വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്നും ഒരുപ്രകോപനവുമില്ലാതെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും ഗീതാനന്ദൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രകോപനപരമായോ യാത്രികര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലോ തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ല. വെറുതെ നില്‍ക്കുകയായിരുന്ന തങ്ങളെ അറസ്റ്റുചെയ്യുകയായിരുെന്നന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, മുൻകരുതലായാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
രാവിലെ എറണാകുളം നോർത്ത് ഭാഗത്ത് പ്രകടനം നടത്തിയ ദലിത് ഭൂ അവകാശ സംരക്ഷണസമിതി പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. കസ്റ്റഡിയിൽ എടുക്കാൻ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ റോഡിൽ കിടന്ന് പ്രതിഷേധിച്ച സർഫാസി വിരുദ്ധ സമരസമിതി നേതാവ് വി.സി. ജെന്നിയെ പിന്നീട് ഡി.സി.പി ലാൽജിയുടെ േനതൃത്വത്തിൽ കൂടുതൽ വനിത പൊലീസുമായി എത്തി ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
വ്യാപക അറസ്റ്റ്; പൊലീസ് മനുഷ്യത്വരഹിതമായാണ് ഇടപെട്ടതെന്ന് പരാതി
കൊച്ചി: ഹർത്താലുമായി ബന്ധപ്പെട്ട് വ്യാപക അറസ്റ്റ്. മറ്റൊരു ഹർത്താലിനോടും സ്വീകരിക്കാത്ത സമീപനമാണ് പൊലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടായത്. അറസ്റ്റ് ചെയ്തവരോട് പൊലീസ് മനുഷ്യത്വരഹിതമായാണ് ഇടപെട്ടതെന്നും പരാതി ഉയർന്നു. രാവിലെ മുഖ്യമന്ത്രി ജില്ല ആസ്ഥാനത്ത് ഉണ്ടായിരുന്നതിനാൽ കനത്ത സുരക്ഷയാണ് ഏർെപ്പടുത്തിയത്. പ്രതിഷേധവുമായി നിരത്തിലിറങ്ങിയവെരയെല്ലാം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദൻ ഉൾപ്പെടെ 60 ഒാളം പേരെയാണ് വൈകുന്നേരം വരെ കസ്റ്റഡിയിൽ വെച്ചത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. അറസ്റ്റ് ചെയ്തതിൽ രണ്ട് സ്ത്രീകളുമുണ്ട്.
ഗീതാനന്ദെന ഹൈകോടതി ജങ്ഷനിൽനിന്ന് ബലം പ്രയോഗിച്ച് പൊലീസ് പിടിച്ചുവലിച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 8.30 ഒാടെയാണ് സംഭവം. മറ്റ് നാലു പേർക്കൊപ്പം ഗീതാനന്ദൻ റോഡരികിൽ നിൽക്കുകയായിരുന്നു. എന്നാൽ, വാഹനങ്ങൾ തടയാൻ ശ്രമിച്ചെന്നാരോപിച്ചാണ് സെൻട്രൽ എസ്.െഎയുടെ നേതൃത്വത്തിൽ ഗീതാനന്ദനെ കസ്റ്റഡിയിൽ എടുത്തത്. പ്രതിഷേധിച്ചപ്പോൾ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് ഇവരെ ജീപ്പിൽ കയറ്റി സെൻട്രൽ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്നും ഗീതാനന്ദൻ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാവിലെ എറണാകുളം നോർത്ത് ഭാഗത്ത് പ്രകടനം നടത്തിയ ദലിത് ഭൂ അവകാശ സംരക്ഷണ സമിതി പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ റോഡിൽ കിടന്നു പ്രതിഷേധിച്ച സർഫാസി വിരുദ്ധ സമരസമിതി നേതാവ് വി.സി. ജെന്നിയെ പിന്നീട് ഡി.സി.പി ലാൽജിയുടെ േനതൃത്വത്തിലെ പൊലീസ് സംഘം കൂടുതൽ വനിത പൊലീസുമായി എത്തി ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
സി.എസ്. മുരളി ശങ്കര്‍, അഡ്വ. പി.ജെ. മാനുവല്‍, അഭിലാഷ് പടച്ചേരി, ജോയ് പാവേല്‍, പ്രശാന്ത്, ഷിജി കണ്ണന്‍ തുടങ്ങിയവരെയും അറസ്റ്റ് ചെയ്തു. നോർത്ത് പൊലീസ് കസ്റ്റഡിയിൽ ഒരാള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ലെന്ന് പരാതി ഉയർന്നു. ഇത് ചോദ്യം ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ പുരുഷന്‍ ഏലൂര്‍ ഉള്‍പ്പെടെയുള്ളവരെയും കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്തവരെ വൈകുന്നേരം ആറിന് ശേഷമാണ് വിട്ടയച്ചത്. തുടർന്ന് പ്രവർത്തകർ ഇവർക്ക് സ്വീകരണം നൽകി നഗരത്തിൽ പ്രകടനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.