മുരുകെൻറ മരണം: മെഡിക്കൽ കോളജിന് ഗുരുതര വീഴ്ചയെന്ന് പൊലീസ് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: ചികിത്സകിട്ടാതെ തമിഴ്നാട് സ്വദേശി മുരുകൻ മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരവീഴ്ചയുണ്ടായെന്ന് പൊലീസ് റിപ്പോർട്ട്. ഡോക്ടര്‍മാര്‍ ഉത്തരവാദിത്തം നിര്‍വഹിച്ചാല്‍ മരണമുണ്ടാകില്ലായിരുെന്നന്ന് കാണിച്ച് പൊലീസ് മനുഷ്യാവകാശ കമീഷന് റിപ്പോര്‍ട്ട് നൽകി. അന്വേഷണത്തോട് ഡോക്ടര്‍മാര്‍ സഹകരിക്കുന്നില്ലെന്നും വെൻറിലേറ്ററുകളുടെ കണക്ക് നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുരുകെൻറ മരണത്തിെൻറ ഉത്തരവാദിത്തത്തിൽനിന്ന് മെഡിക്കൽ കോളജ് അധികൃതർക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് സ്ഥിരീകരിക്കുന്നതാണ് പൊലീസിെൻറ അന്വേഷണ റിപ്പോർട്ട്.
മെഡിക്കൽ കോളജിെൻറ വീഴ്ചയായി ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ ഇവയാണ്: അതിഗുരുതരാവസ്ഥയിൽ മുരുകനെ ആശുപത്രിയിലെത്തിച്ചപ്പോൾ ന്യൂറോ വിഭാഗത്തിൽ പ്രധാന ഡോക്ടറുണ്ടായിട്ടും പി.ജി ഡോക്ടറെയാണ് പരിശോധനക്കയച്ചത്. വെൻറിലേറ്ററിലേക്ക് മാറ്റണമെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യമായെങ്കിലും രണ്ടരമണിക്കൂർ കാത്തുകിടന്നിട്ടും ചികിത്സ സൗകര്യമൊരുക്കിയില്ല.
വെൻറിലേറ്ററില്ലാത്തതാണ് ഈ വീഴ്ചക്കെല്ലാം കാരണമെന്ന് മെഡിക്കൽ കോളജ് മുന്നോട്ടുവെക്കുന്ന വാദവും പൊലീസ് തള്ളിക്കളയുകയാണ്. ആ സമയം ഉപയോഗത്തിലിരുന്ന വെൻറിലേറ്ററുകളുടെ കൃത്യമായ കണക്ക് നൽകാനാവശ്യപ്പെട്ടിട്ടും ഇതുവരെ മെഡിക്കൽ കോളജ് അധികൃതർ നൽകിയില്ല. അതുകൊണ്ടുതന്നെ െവൻറിലേറ്ററില്ലായെന്നത് സത്യമാണോയെന്ന് സ്ഥിരീകരിക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്തായാലും ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഡോക്ടർമാർ കാട്ടിയില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊല്ലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ മുരുകൻ സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചതോടെയായിരുന്നു മെഡിക്കൽ കോളജിലെത്തിയത്. വീഴ്ചയില്ലെന്ന മെഡിക്കൽ കോളജ് ഉപസമിതിയുടെ റിപ്പോർട്ട് പൂർണമായും തള്ളിയാണ് പൊലീസ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.