ഷാൻ വധം തികഞ്ഞ ആസൂത്രണത്തോടെയെന്ന് പൊലീസ് റിപ്പോർട്ട്
text_fieldsആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനിേൻറത് (38) തികഞ്ഞ ആസൂത്രണത്തോടെ നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആർ. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംഘം ചേർന്നാണ് കൊല നടത്തിയതെന്നും മണ്ണഞ്ചേരി പൊലീസ് കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അറസ്റ്റിലായ മണ്ണഞ്ചേരി പൊന്നാട് കാവച്ചിറ വീട്ടിൽ രാജേന്ദ്ര പ്രസാദ് ( പ്രസാദ്, 39), കാട്ടൂർ കുളമാക്കിവെളിയിൽ രതീഷ് (കുട്ടൻ, 31) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് ഇരുവരുമെന്ന് പൊലീസ് അറിയിച്ചു.
ഷാൻ, രഞ്ജിത് കൊലപാതകങ്ങളുടെ അന്വേഷണ ഭാഗമായി മറ്റ് അന്വേഷണച്ചുമതലകളിൽ ജില്ലക്ക് പുറത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് നിയോഗിച്ചു. എട്ടുപേർ വീതമുള്ള നാല് അന്വേഷണ സംഘങ്ങളായി 32 ഉദ്യോഗസ്ഥരെ പ്രതികൾ സഞ്ചരിച്ച വഴി കണ്ടെത്തി പ്രതികളെ തിരിച്ചറിയാൻ നിയോഗിച്ചു.
ഇവർ സി.സി.ടി.വി ദൃശ്യങ്ങളുടെയും ഫോൺകാൾ വിവരങ്ങളുടെയും മൊബൈൽ ഫോൺ ടവർ ലൊക്കേഷെൻറയും വിവരങ്ങൾ ശേഖരിച്ച് എത്രയും വേഗം പ്രതികളെ തിരിച്ചറിയാനാണ് നിർദേശം. ഈ സംഘങ്ങൾക്ക് പുറെമ, മുൻകാലങ്ങളിൽ കുറ്റാന്വേഷണ മികവ് പ്രകടിപ്പിച്ച ക്രൈം സ്ക്വാഡ് അംഗങ്ങളെ എ.ഡി.ജി.പിയുടെ നേരിട്ടുള്ള അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി പ്രത്യേക സംഘവും രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.