സമാനമായ മറ്റുകേസുകളിലും വിദ്യ പ്രതിയെന്ന് പൊലീസ്
text_fieldsപാലക്കാട്: വ്യാജരേഖ കേസിൽ പ്രതിയായ മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ സമാനമായ മറ്റുകേസുകളിലും പ്രതിയെന്ന് കസ്റ്റഡി റിപ്പോർട്ട്. നീലേശ്വരം പൊലീസ് സ്റ്റേഷനിലും എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും വിദ്യക്കെതിരെ സമാനമായ കേസുകളുണ്ട്. ഇതിൽനിന്ന് പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാണെന്നും പൊലീസ് കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു.
കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിദ്യയുടെ ഒളിയിടം പൊലീസ് വ്യക്തമാക്കിയിരുന്നില്ല. ഒളിവിലായിരുന്ന വിദ്യയെ കോഴിക്കോട് മേപ്പയൂർ കുട്ടോത്തുനിന്നാണ് കസ്റ്റഡിയിലെടുത്തതെന്നായിരുന്നു പൊലീസ് അറിയിച്ചത്. എന്നാല്‍, വിദ്യ ഒളിവില്‍ കഴിഞ്ഞത് വടകര വില്യാപള്ളിയിലാണെന്നാണ് കസ്റ്റഡി റിപ്പോര്‍ട്ട്.കട്ടകത്ത് വി.ആര് നിവാസില്‍ രാഘവന്റെ വീട്ടില്‍നിന്ന് ബുധനാഴ്ച വൈകീട്ട് 5.40നായിരുന്നു കസ്റ്റഡിയെന്നും വ്യക്തമാക്കുന്നുണ്ട്.
കേസിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന -വിദ്യ
അഗളി: തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും കേസിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കെ. വിദ്യ. അട്ടപ്പാടി ആർ.ജി.എം കോളജ് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരാണ് ഗൂഢാലോചന നടത്തിയത്. കേസുമായി ഏതറ്റംവരെ പോകേണ്ടി വന്നാലും നിയമപരമായി നേരിടുക തന്നെ ചെയ്യുമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വിദ്യ വ്യക്തമാക്കി.
മണ്ണാർക്കാട് കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ അഗളിയിൽ പൊലീസ് വാഹനത്തിൽ കയറവെയായിരുന്നു വിദ്യയുടെ പ്രതികരണം. തന്റെ പേരിലുള്ള കേസ് മാധ്യമങ്ങൾ ആവശ്യത്തിലധികം ആഘോഷിച്ചു.
ഇത് വ്യാജമായി ഉണ്ടാക്കിയ കേസാണെന്ന് നിങ്ങൾക്കും എനിക്കും അറിയാമല്ലോ. നിയമപരമായി നേരിടുക തന്നെ ചെയ്യും. കൂടുതലൊന്നും പറയാനില്ല. മറ്റെല്ലാം കോടതിയിൽ -വിദ്യ പറഞ്ഞു.
ഗൂഢാലോചനയില്ല -പ്രിൻസിപ്പൽ
പാലക്കാട്: വ്യാജരേഖ കേസില്‍ ഗൂഢാലോചന നടത്തിയെന്ന കെ. വിദ്യയുടെ ആരോപണം തള്ളി അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. കോളജ് പ്രിന്‍സിപ്പൽ ലാലിമോള്‍. താന്‍ ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല.
ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവരാണ് തന്നോട് സര്‍ട്ടിഫിക്കറ്റിന്റെ കാര്യം പറയുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് അധര്‍മം പ്രവര്‍ത്തിക്കില്ല.
ധര്‍മത്തിന്റെ പക്ഷത്തേ നില്ക്കുകയുള്ളൂ. ഒരു കുട്ടിയോടും വിവേചനം കാണിച്ചിട്ടില്ല, കാണിക്കുകയുമില്ല. വ്യാജരേഖയാണെന്നത് ശ്രദ്ധയിൽപ്പെട്ടപ്പോള്‍, ആത്മാര്‍ഥമായി കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തത്. അവരുടെ ആരോപണത്തിന് താന്‍ ഉത്തരവാദിയല്ല. ഒരിക്കലും വഴിവിട്ട ഇടപെടല്‍ നടത്തിയിട്ടില്ലെന്നും ലാലിമോള്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.