Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവല്ലയിൽ രണ്ട്...

തിരുവല്ലയിൽ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്നു

text_fields
bookmark_border
തിരുവല്ലയിൽ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്നു
cancel

പ​ത്ത​നം​തി​ട്ട/​കൊ​ച്ചി: കേ​ര​ള​ത്തെ ന​ടു​ക്കി ന​ര​ബ​ലി. കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക അ​ഭി​വൃ​ദ്ധി​ക്കാ​യി മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ ര​ണ്ട്​ സ്ത്രീ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന്​ കൊ​ന്നു ക​ഷ​ണ​ങ്ങ​ളാ​ക്കി കു​ഴി​ച്ചി​ട്ടു. പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​രി​ന്​ സ​മീ​പം കാ​രം​വേ​ലി-​പു​ന്ന​ക്കാ​ട്​ റോ​ഡി​ൽ പു​ളി​ന്തി​ട്ട മാ​ർ​ത്തോ​മ പ​ള്ളി​ക്ക്​ സ​മീ​പം പാ​ര​മ്പ​ര്യ തി​രു​മ്മു​ചി​കി​ത്സ കേ​ന്ദ്രം ന​ട​ത്തു​ന്ന ഭഗവൽ​ സിങ്ങിന്‍റെ വീട്ടിലാണ് രണ്ടു കൊലപാതകങ്ങളും നടന്നത്​. സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ലാ​യി.

ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രാ​യ എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര​യി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്​​നാ​ട്​ ധ​ർ​മ​പു​രി സ്വ​ദേ​ശി പ​ത്മ (56), കാ​ല​ടി മ​റ്റൂ​രി​ൽ താ​മ​സി​ച്ചി​രു​ന്ന തൃ​ശൂ​ർ വ​ട​​ക്ക​ാഞ്ചേ​രി സ്വ​ദേ​ശി റോ​സ്​​ലി​ൻ (49) എ​ന്നി​വ​രെ​യാ​ണ്​​ മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ​പീ​ഡി​പ്പി​ച്ചും ത​ല​യ​റു​ത്തും കൊ​ല​പ്പെ​ടു​ത്തി​യ​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ​നി​ന്ന്​ കാ​ണാ​താ​യ സ്ത്രീ​ക​ളാ​ണി​വ​ർ. കേ​സി​ൽ മ​ന്ത്ര​വാ​ദി​യാ​യ ഏ​ജ​ന്‍റ് ​പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഷാ​ഫി എ​ന്ന ഷി​ഹാ​ബ്, പാ​ര​മ്പ​ര്യ തി​രു​മ്മു​ചി​കി​ത്സ കേ​ന്ദ്രം ന​ട​ത്തു​ന്ന ഇ​ല​ന്തൂ​ർ ക​ട​ക​മ്പ​ള്ളി​ൽ ഭ​ഗ​വ​ൽ​ സി​ങ് വൈ​ദ്യ​ർ (67), ര​ണ്ടാം​ഭാ​ര്യ ലൈ​ല (60) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

ഭ​ഗ​വ​ൽ​ സി​ങ്ങി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ സ​മ്പ​ദ്സ​മൃ​ദ്ധി​ക്കാ​യി ഇ​യാ​ളു​ടെ വീ​ടി​ന്​ സ​മീ​പ​ത്തെ തി​രു​മ്മു​ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലാ​ണ്​ ജൂ​ൺ, സെ​പ്​​റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്ന​ത്. ക​ട്ടി​ലി​ൽ കെ​ട്ടി​യി​ട്ട്​ ക​ഴു​ത്ത​റ​ത്ത​ശേ​ഷം ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ ക​ത്തി കു​ത്തി​യി​റ​ക്കി ശേ​ഖ​രി​ച്ച ര​ക്തം വീ​ടി​ന്​ ചു​റ്റും ത​ളി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ മൃ​ത​ദേ​ഹം ക​ഷ​​ണ​ങ്ങ​ളാ​ക്കി വീ​ടി​ന്​ സ​മീ​പ​ത്ത്​ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ആ​ഴ​ത്തി​ൽ കു​ഴി​യെ​ടു​ത്ത്​ മ​ണ്ണി​ട്ടു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

ക​ട​വ​ന്ത്ര ഫാ​ത്തി​മ ച​ർ​ച്ച്​ റോ​ഡി​ൽ സെ​ന്‍റ്​ ഗ്രി​ഗോ​റി​യോ​സ്​ പ​ള്ളി​ക്ക്​ എ​തി​ർ​വ​ശം വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന പ​ത്മ​യെ സെ​പ്റ്റം​ബ​ർ 26 മു​ത​ലാ​ണ്​ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന്​ സ​ഹോ​ദ​രി ക​ട​വ​ന്ത്ര പൊ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി. കേ​സെ​ടു​ത്ത്​ ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ൾ​പ്പെ​ടെ പൊ​ലീ​സ്​ ന​ട​ത്തി​യ വി​ശ​ദ അ​ന്വേ​ഷ​ണ​മാ​ണ്​ ന​ര​ബ​ലി സം​ഭ​വ​ത്തി​ലേ​ക്ക്​ വ​ഴി​തെ​ളി​ച്ച​ത്. ​സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഷാ​ഫി​ക്കൊ​പ്പം പ​ത്മ തി​രു​വ​ല്ല​യി​ലേ​ക്ക്​ കാ​റി​ൽ യാ​ത്ര​ചെ​യ്​​ത​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന്​ പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​യും ഇ​പ്പോ​ൾ ​കൊ​ച്ചി ഇ​ട​പ്പ​ള്ളി​യി​ൽ​ താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന ഷാ​ഫി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്​ ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ്​ സം​ഭ​വ​ങ്ങ​ളു​ടെ ചു​രു​ള​ഴി​ഞ്ഞ​ത്. പ​ത്മ​യെ ഭ​ഗ​വ​ൽ-​ലൈ​ല ദ​മ്പ​തി​ക​ളു​ടെ അ​ടു​ത്തെ​ത്തി​ച്ച​ത്​ താ​നാ​ണെ​ന്നും ന​ര​ബ​ലി അ​ർ​പ്പി​ച്ച​താ​യും ഷാ​ഫി വെ​ളി​പ്പെ​ടു​ത്തി. മൂ​ന്നു​പേ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ്​ ജൂ​ണി​ൽ റോ​സ്​​ലി​നെ​യും ഇ​തേ ദ​മ്പ​തി​ക​ൾ​ക്കു​വേ​ണ്ടി ക​ട​ത്തി​യ​താ​യും വെ​ളി​പ്പെ​ട്ട​ത്. ജൂ​ൺ മു​ത​ൽ റോ​സ്​​ലി​നെ കാ​ണാ​നി​ല്ലെ​ന്ന്​ കാ​ണി​ച്ചു ആ​ഗ​സ്റ്റ്​ 17ന്​ ​മ​ക​ൾ കാ​ല​ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

മ​ന്ത്ര​വാ​ദി വ​ന്ന​ത് വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലു​ടെ

പ​ത്ത​നം​തി​ട്ട: ശ്രീ​ദേ​വി എ​ന്ന പേ​രി​ലു​ള്ള വ്യാ​ജ ഫേ​സ്​​ബു​ക്ക് അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് മ​ന്ത്ര​വാ​ദി​യാ​യ ഷാ​ഫി വൈ​ദ്യ​നാ​യ ഭ​ഗ​വ​ല്‍ സി​ങ്ങു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ചതെന്ന് പൊലീസ് പറഞ്ഞു. സ്ത്രീ​യാ​ണെ​ന്ന വ്യാ​ജേ​ന അ​യാ​ളു​മാ​യി ചാ​റ്റ് ചെ​യ്തി​രു​ന്ന ഷി​ഹാ​ബ്, ത​ന്റെ അ​റി​വി​ല്‍ റ​ഷീ​ദ് എ​ന്ന പേ​രു​ള്ള ഒ​രു സി​ദ്ധ​നു​ണ്ടെ​ന്നും ഇ​യാ​ളെ ക​ണ്ടാ​ല്‍ കു​ടും​ബ​ത്തി​ന് ഐ​ശ്വ​ര്യം കൈ​വ​രു​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചു. തു​ട​ര്‍ന്ന് റ​ഷീ​ദ് എ​ന്ന സി​ദ്ധ​നാ​യി ഷി​ഹാ​ബ് ത​ന്നെ ഭ​ഗ​വ​ല്‍ സി​ങ്ങി​ന് മു​ന്നി​ലെ​ത്തി. വീ​ട്ടി​ലെ​ത്തി ദ​മ്പ​തി​മാ​രെ ക​ണ്ട ഇ​യാ​ൾ ആ​ഭി​ചാ​ര​ക്രി​യ​ക്ക്​ ആ​വ​ശ്യ​മാ​യ സ്ത്രീ​ക​ളെ എ​ത്തി​ക്കാ​മെ​ന്ന്​ അ​റി​യി​ച്ചു. ഇ​ര​ക​ളെ വി​വ​സ്ത്ര​യാ​ക്കി ക​ട്ടി​ലി​ൽ കെ​ട്ടി​യി​ട്ട്​ ശ​രീ​ര​മാ​സ​ക​ലം മു​റി​പ്പെ​ടു​ത്തി ചോ​ര​വാ​ർ​ത്തി​യും വീ​ടി​നു​ചു​റ്റും ത​ളി​ച്ചു​മാ​യി​രു​ന്നു ക​ർ​മ​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നാ​ണ്​ പ്ര​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട്​ ക​ഴു​ത്ത​റു​ത്ത്​ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി കു​ഴി​ച്ചി​ട്ടു. ജൂ​ണി​ൽ റോ​സ്​​ലി​നെ ബ​ലി​ന​ൽ​കി​യ​ശേ​ഷം കു​ടും​ബ​ത്തി​ന്​ ഇ​യാ​ൾ വാ​ഗ്ദാ​നം ചെ​യ്ത ഫ​ല​മു​ണ്ടാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ പ​ത്മ​യെ​യും ഇ​ര​യാ​ക്കി​യ​തെ​ന്നാ​ണ്​ പൊ​ലീ​സി​ന്​ ല​ഭി​ച്ച വി​വ​രം.

ഇരകളെ വ​ല​യി​ലാ​ക്കി​യ​ത് സി​നി​മ​യി​ൽ അവസരം വാ​ഗ്ദാ​നം ന​ൽ​കി

പ​ത്ത​നം​തി​ട്ട: സി​നി​മ​യി​ൽ അ​ഭി​ന​യ വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ്​ ര​ണ്ടു​സ്ത്രീ​ക​ളെ​യും തി​രു​വ​ല്ല​യി​ൽ എ​ത്തി​ച്ച​ത്​. ഇ​വ​രു​മാ​യി ഷാ​ഫി​ക്കു​ണ്ടാ​യ പ​രി​ച​യം മു​ത​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​ക്ക്​ ഷാ​ഫി​യു​മാ​യി ഇ​ല​ന്തൂ​രി​ലെ​ത്തി​യ പൊ​ലീ​സ്​ ആ​ദ്യ മൃ​​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ത്​ പ​ത്മ​യു​ടേ​താ​ണെ​ന്ന്​ ​പൊ​ലീ​സ്​ അ​നൗ​ദ്യോ​ഗി​ക​മാ​യി പ​റ​യു​​ന്നു​ണ്ടെ​ങ്കി​ലും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ സ്ഥി​രീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. അ​മ്മ​യു​ടെ മൃ​ത​ദേ​ഹ​മാ​ണെ​ന്ന്​ വ്യ​ക്ത​മ​ല്ലെ​ന്ന്​ പ​ത്മ​യു​ടെ മ​ക​ൻ ​​ശെ​ൽ​വ​രാ​ജ്​ പ​റ​ഞ്ഞു. വൻ താഴ്ചയുള്ള കുഴിയിൽ ഉപ്പ് വിതറിയശേഷം 22 കഷണങ്ങളാക്കി കുഴിച്ചിട്ട ​ റോസ്​ലിന്‍റെ ശരീരഅവശിഷ്ടങ്ങൾ രാ​ത്രിയിൽ കണ്ടെത്തി​. കുഴിയിൽ ബാഗും ചെരിപ്പും മൺകുടവും ഉണ്ടായിരുന്നു. കുഴി മൂടിയശേഷം മഞ്ഞളും നട്ടു. ഒരു കൈ കണ്ടെത്താൻ രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്​. വിവിധ ആയുധങ്ങൾ വീട്ടിൽനിന്ന്​ ക​ണ്ടെത്തിയിട്ടുണ്ട്​.

ശരീര അവശിഷ്ടങ്ങൾ ഇൻക്വസ്റ്റ്​ നടത്തി കോട്ടയം മെഡിക്കൽ കോളജിലേക്ക്​ മാറ്റി. ഭ​ഗ​വ​ൽ സി​ങ്ങി​നെ​യും ലൈ​ല​യെ​യും പൊ​ലീ​സ്​ സം​ഭ​വ​സ്ഥ​ല​ത്ത്​ എ​ത്തി​ച്ച്​ പ്രാ​ഥ​മി​ക തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human sacrificehuman sacrificewomen sacrificedElanthoor Human Sacrifice CaseKerala News
News Summary - Police said two women were sacrificed in Kerala
Next Story