സുരേഷ് ഗോപിക്ക് നിരത്തി സല്യൂട്ട് അടിച്ച് പൊലീസുകാര്‍; സംഭവം തെങ്ങിൻതൈ വിതരണം ചെയ്യാനെത്തിയപ്പോൾ
text_fieldsപന്തളത്ത് പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപിക്ക് നിരത്തി സല്യൂട്ട് അടിച്ച് പൊലീസുകാര്‍. ബി.ജെ.പി സംഘടിപ്പിച്ച സ്മൃതികേരളം പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു സുരേഷ് ഗോപി എത്തിയത്. പരിപാടിയോടനുബന്ധിച്ച് തെങ്ങിൻതൈ വിതരണവും സംഘടിപ്പിച്ചിരുന്നു. വേദിയിലേക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു പോവുകയായിരുന്ന സുരേഷ് ഗോപിയുടെ സുരക്ഷയ്ക്കായി വഴിയിൽ കാത്തുനിന്നിരുന്ന പോലീസുകാർ ആണ് അദ്ദേഹത്തിന് സല്യൂട്ട് നൽകിയത്. വേദിയുടെ അടുത്ത് എത്തുന്നതുവരെ വഴിയരികിലുണ്ടായിരുന്ന പൊലീസുകാരെല്ലാം സല്യൂട്ട് നല്‍കി. സംഭവത്തിെൻറ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
അതേസമയം, പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിെൻറ ഭാഗമായി കൊട്ടാരക്കരയില്‍ ബി.ജെ.പി.നടത്തിയ പരിപാടിയില്‍ നിന്ന് താരം മടങ്ങിപ്പോയതായും റിപ്പോർട്ടുണ്ട്. പരിപാടിയ്‌ക്കെത്തിയ സുരേഷ് ഗോപി കാറില്‍നിന്ന് ഇറങ്ങും മുമ്പുതന്നെ സാമൂഹിക അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം അദ്ദേഹം നല്‍കിയിരുന്നു. തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ അകന്നുനിന്ന ശേഷമാണ് അദ്ദേഹം കാറില്‍ നിന്നിറങ്ങിയത്. എന്നാൽ തുടർന്നുണ്ടായ തിക്കും തിരക്കും താരം ശ്രദ്ധിക്കുകയും ചുറ്റുമുള്ളവരോട് സാമൂഹിക അകലം പാലിക്കണമെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.
71 പേര്‍ക്ക് തെങ്ങിന്‍തൈ നല്‍കുന്ന പരിപാടിയായിരുന്നു തുടർന്ന് വേദിയിൽ. ആദ്യ രണ്ടുപേര്‍ക്ക് തൈ നല്‍കിയിട്ടും ചുറ്റുമുള്ള ആളുകളുടെ തിക്കും തിരക്കും കുറഞ്ഞില്ല. വീണ്ടും സാമൂഹിക അകലം പാലിക്കാന്‍ അദ്ദേഹം പറഞ്ഞെങ്കിലും ഫലം കണ്ടില്ല. തുടർന്നായിരുന്നു അദ്ദേഹം വേദിവിട്ട് ഇറങ്ങിപ്പോയത്. തനിക്ക് സല്യൂട്ട് അടിക്കാതിരുന്ന ഒല്ലൂര്‍ എസ്.ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച സുരേഷ് ഗോപിയുടെ നടപടിയായിരുന്നു അടുത്തിടെ വിവാദമായത്.'ഞാന്‍ എം.പിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതോടെ, എസ്.ഐ സല്യൂട്ട് അടിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.