റിജിൽ മാക്കുറ്റിക്ക് മർദനം; വധശ്രമ കേസ് നിലനിൽക്കില്ലെന്ന് പൊലീസ്
text_fieldsകണ്ണൂർ: സി.പി.എം സംഘടിപ്പിച്ച കെ- റെയിൽ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയെ ആക്രമിച്ച സംഭവത്തിൽ വധശ്രമക്കുറ്റം ഒഴിവാക്കി പൊലീസ് റിപ്പോർട്ട്. മന്ത്രി എം.വി. ഗോവിന്ദെൻറ േപഴ്സനൽ സ്റ്റാഫ് അംഗം ഉൾപ്പെടെ ആറു പ്രതികൾക്കെതിരായുള്ള വധശ്രമ കേസാണ് പൊലീസ് ഒഴിവാക്കിയത്. കൂട്ടം ചേർന്ന് കൈകൊണ്ട് മർദിച്ചതിനടക്കമുള്ള വകുപ്പുകൾ നിലനിർത്തിയാണ് കണ്ണൂർ ടൗൺ പൊലീസ് എസ്.ഐ ശ്രീജിത്ത് കോടേരി കേസിൽ കോടതിയിൽ റിപ്പോർട്ട് നൽകിയത്. കേസിൽ വധശ്രമം എന്ന വകുപ്പ് നിലനിൽക്കില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് പ്രശോഭ് മൊറാഴ ഉൾപ്പെടെ ആറു പേർക്കെതിരെയായിരുന്നു കേസ്. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അടക്കം ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരാണ് കേസിലെ മറ്റു പ്രതികൾ. കഴിഞ്ഞ 20നാണ് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന കെ- റെയില്‍ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തിയത്. യോഗ സ്ഥലത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സി.പി.എം അനുകൂലികളും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. സംഘര്‍ഷത്തിനിടെ റിജിൽ മാക്കുറ്റിയടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദനമേൽക്കുകയായിരുന്നു. റിജിലിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പൊലീസ് നിയമവിരുദ്ധ നടപടി സ്വീകരിച്ചെന്നും മനുഷ്യാവകാശ കമീഷന് പരാതി നൽകുെമന്നും റിജിൽ മാക്കുറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.