ഈ ലോക്ഡൗൺ കൊണ്ട് കാര്യമില്ലെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: ഇളവുകളോടെ ലോക്ഡൗൺ നടപ്പാക്കിയതുകൊണ്ട് പ്രയോജനമില്ലെന്ന് പൊലീസ്. ഇളവുകൾ കുറയ്ക്കണം. അെല്ലങ്കിൽ ജനം കൂട്ടത്തോടെ പുറത്തിറങ്ങും. തടയാൻ ശ്രമിക്കുന്നത് സംഘർഷാവസ്ഥ സൃഷ്ടിക്കുമെന്നും പൊലീസ് സർക്കാറിനെ അറിയിച്ചു.
മിനി ലോക്ഡൗണിലെ ഇളവുകൾ തന്നെയാണ് സമ്പൂർണ ലോക്ഡൗണിലുമെന്നാണ് പൊലീസ് വിലയിരുത്തൽ. മിനി േലാക്ഡൗണിൽ 80 ശതമാനത്തോളം പേരും റോഡിലിറങ്ങി, അതേ സാഹചര്യമാകും ഇപ്പോഴും സംഭവിക്കുക. സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നതും നിർമാണ മേഖല അനുമതിയുമെല്ലാം അപ്രായോഗിക തീരുമാനമാണ്.
നിർമാണ മേഖലയിൽ തൊഴിലാളികൾ താമസിക്കുന്നുണ്ടെങ്കിൽ ജോലി തുടരാം. പലചരക്ക് കടകൾക്ക് രാവിലെ മുതൽ രാത്രി 7.30 വരെയും പഴം, പച്ചക്കറി, മീൻ, ഇറച്ചിക്കടകൾക്ക് അനുമതി നൽകിയതും തിരക്ക് വർധിപ്പിക്കും. രോഗികൾ കുറയാത്തതിന് കാരണം ഇളവുകൾ ആണെന്നാണ് പൊലീസ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.