പൊലീസ് തിരക്കഥ ആവർത്തിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി
text_fieldsതിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ മഹിജയുടെ സമരവുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിയും സംസ്ഥാന പൊലീസും സി.പി.എമ്മും ആവർത്തിച്ചുന്നയിച്ച ഗൂഢാലോചന സിദ്ധാന്തം പൊളിഞ്ഞു. പൊതുപ്രവർത്തകരെ കേസിൽ കുടുക്കാൻ ലക്ഷ്യമിട്ട് പൊലീസിലെ ഉന്നതർ പ്രത്യേക താൽപര്യമെടുത്ത് തിരക്കഥയെഴുതിയ നാടകം കൂടിയാണ് സമരത്തിന് തിരശ്ശീല വീഴുന്നതോടെ പൊളിയുന്നത്.
എസ്.യു.സി.െഎ നേതാവ് എം. ഷാജർഖാൻ, ഭാര്യ മിനി, ശ്രീകുമാർ, പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ, തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവൽ ഭദ്രാനന്ദ എന്നിവരെ ഉൾപ്പെടുത്തിയാണ് ഗൂഢാലോചന കേസ് പൊലീസ് ചമച്ചത്. ഇത് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പരസ്യമായി പറയുകയുംചെയ്തു. പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളിൽ ഗൂഢാലോചനയില്ലെന്ന് ഒടുവിൽ ഒത്തുതീർപ്പ് ചർച്ചയിൽ സർക്കാറിനെ പ്രതിനിധീകരിച്ചവർ അംഗീകരിക്കുകയായിരുന്നു. തോക്ക് സ്വാമിക്ക് സമരവുമായി ഒരുബന്ധവും ഇല്ലെന്നും സർക്കാർ പ്രതിനിധികളായി എത്തിയ സ്റ്റേറ്റ് അറ്റോണി എം.വി. സോഹൻ, സ്പെഷൽ പ്രോസിക്യൂട്ടർ സി.പി. ഉദയഭാനു എന്നിവർ അംഗീകരിച്ചു. മഹിജയുടെയും കുടുംബത്തിെൻറയും നീതിക്കായുള്ള പോരാട്ടവഴിയിൽ തണലായി മാറിയ എം. ഷാജർഖാൻ ഉൾപ്പെടെയുള്ളവരെ പൊലീസിനെ ഉപയോഗിച്ച് ജയിലിലടക്കുകയായിരുെന്നന്ന് തെളിയുന്നത് സർക്കാറിനും മുഖ്യമന്ത്രിക്കും മുഖത്തേറ്റ പ്രഹരവുമായി. കേട്ടുകേൾവിയില്ലാത്തവിധം പൊതുപ്രവർത്തകരെ അറസ്റ്റ് ചെയ്ത് ഗൂഢാേലാചന കുറ്റം ചുമത്തിയസംഭവം സി.പി.എം നേതൃത്വംനൽകുന്ന സർക്കാറിെൻറ ഭരണകൂടഭീകരതയായും വിലയിരുത്തപ്പെട്ടു. സർക്കാർ നയങ്ങളെയും നിലപാടുകളെയും വിമർശിക്കുന്നവരെ കേസിൽ കുടുക്കി എതിരഭിപ്രായങ്ങളെ ഇല്ലായ്മ ചെയ്യാനുള്ളനീക്കം കൂടിയാണ് പൊളിയുന്നത്.
ഷാജർഖാനും എസ്.യു.സി.െഎ പ്രവർത്തകരും തങ്ങളുടെ സമരത്തിനൊപ്പമുള്ളവരാണെന്നും അവരെ വേട്ടയാടാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും മഹിജയും കുടുംബവും നിലപാട് വ്യക്തമാക്കിയതോടെ ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ സർക്കാറിന് മുട്ടുമടക്കേണ്ടിവന്നു. ഷാജർഖാൻ ഉൾപ്പെടെയുള്ളവർ ചേർന്ന് നടത്തിയ ഗൂഢാലോചന അന്വേഷിക്കാൻ റിമാൻറിലുള്ള ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ അേപക്ഷനൽകി കാത്തിരിക്കുന്ന പൊലീസിനും സർക്കാറിനും ഇത് നാണക്കേടിെൻറ അധ്യായംകൂടിയായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.