ബി.ജെ.പി ഓഫിസ് പരിസരത്ത് നിന്ന് വൻ ആയുധശേഖരം കണ്ടെത്തി
text_fieldsകണ്ണൂർ: ബി.ജെ.പി കണ്ണൂർ ജില്ല കമ്മിറ്റി ഒാഫിസിന് സമീപത്തെ പറമ്പിൽനിന്ന് വടിവാളുകളും സ്റ്റീൽ റാഡുകളും കത്തിയുമുൾെപ്പടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. ചൊവ്വാഴ്ച രാവിലെ കോർപറേഷെൻറ ശുചീകരണത്തൊഴിലാളികൾ കാടുവെട്ടിത്തെളിക്കവേയാണ് ആയുധങ്ങൾ കെണ്ടത്തിയത്. തൊഴിലാളികൾ വിവമറിയിച്ചതിനെ തുടർന്ന് ടൗൺ പൊലീസ് സ്ഥലത്തെത്തി.
ടൗൺ എസ്.െഎ ഷാജി പേട്ടരിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പ്രദേശത്ത് വിശദ പരിശോധന നടത്തി. പരിശോധനയിൽ രണ്ട് വടിവാളുകളും ഒരു സ്റ്റീൽ റാഡും കൂടി പൊലീസ് സംഘം കണ്ടെത്തി. ആയുധങ്ങൾ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.
നാടകമെന്ന് ബി.െജ.പി
കണ്ണൂർ: ആയുധം പിടിച്ചെടുത്തത് ഒാഫിസ് പരിസരത്തു നിന്നല്ലെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ്. കണ്ണൂർ കോർപറേഷനിലെ ചിലർ പരിസരത്തു വന്നശേഷമാണ് ആയുധം കണ്ടെടുക്കുന്നത്. ഇത് നാടകമാണെന്ന് സംശയിക്കുന്നു. ഒന്നോ രണ്ടോ ആയുധങ്ങൾകൊണ്ട് സി.പി.എമ്മിനെ ചെറുക്കാനാവില്ലെന്ന ബോധ്യമുണ്ട്. അതിനാൽ, ആയുധങ്ങൾ സൂക്ഷിക്കാറില്ലെന്നും സത്യപ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.