കോൺഗ്രസുകാർക്ക് നേരെ കാൽ ഉയർത്തും മുമ്പ് പൊലീസ് മൂന്നുവട്ടം ആലോചിക്കണം -വി.ഡി. സതീശൻ
text_fieldsകഴക്കൂട്ടം: കോൺഗ്രസ് പ്രവർത്തകർക്കെതിരെ കാലുയർത്തുന്ന പൊലീസുകാർ മൂന്നുവട്ടം ആലോചിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി. സമാധാനപരമായി പ്രതിഷേധിച്ച ജനത്തിനുനേരെ പൊലീസ് കാടത്തമാണ് കാണിച്ചത്. അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് നടപടിയിൽ പരിക്കേറ്റ് അണ്ടൂർക്കോണം ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹി പൊലീസും കേരള പൊലീസും ഒരുപോലെയാണ് പ്രവർത്തിക്കുന്നത്. കെ-റെയിൽ സമരത്തിനെതിരെ ബലപ്രയോഗം പാടില്ലെന്ന പൊലീസ് മേധാവിയുടെ ഉത്തരവിന് പുല്ലുവിലയാണ്. സമാധാനപരമായി പ്രതിഷേധിച്ചവരെ മർദിച്ച പൊലീസുകാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അപ്പോൾ കാണാം.
അനധികൃത കെ-റെയിൽ പദ്ധതിക്കെതിരെ യു.ഡി.എഫ് സമരം ശക്തമാക്കും. ഇതുവരെ നടന്ന സമരത്തിൽ ഒരിടത്തും ജനങ്ങൾ അക്രമത്തിലേക്ക് തിരിയാതെ സമാധാനപരമായാണ് പ്രതിഷേധിച്ചതെന്ന് പിണറായി മനസ്സിലാക്കണം. കള്ളക്കേസ് എടുത്ത് ഞങ്ങളെ പിന്തിരിപ്പിക്കാമെന്ന് പിണറായി കരുതേണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.