മുക്കത്ത് വൻ സ്ഫോടക ശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ
text_fieldsമുക്കം: ലോറിയിൽ അനധികൃതമായി കടത്തിയ ഒരു ടൺ സ്ഫോടക വസ്തു പൊലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്യുകയും ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിന് സമീപം ഒാടത്തെരുവിൽനിന്നാണ് മുക്കം എസ്.ഐ അഭിലാഷിെൻറ നേതൃത്വത്തിൽ ലോറി പിടികൂടിയത്.
ലോറി ഉടമയും ഡ്രൈവറുമായ തമിഴ്നാട് നെടുപട്ടി സേലം സ്വദേശി മതേഷ് (40) അറസ്റ്റിലായി. കോഴിക്കോട് റൂറൽ എസ്.പി പി.കെ. പുഷ്കരന് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ശനിയാഴ്ച പുലർച്ച അഞ്ചിന് ഓടത്തെരുവിൽ നടത്തിയ നിരീക്ഷണത്തിനിടയിലാണ് വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടി.എൻ 56 എ 8565 നമ്പറിലുള്ള ലോറി പിടികൂടിയത്. സ്ഫോടക ശേഖരം കൊടുവള്ളി സ്വദേശിക്ക് നൽകാനുള്ളതാെണന്നാണ് പ്രതിയെ ചോദ്യം ചെയ്തതിൽനിന്ന് കിട്ടിയ പ്രാഥമിക വിവരം. ലോറിയുടെ പിന്നിൽ വിവിധ ഭാഗങ്ങളിലായി രഹസ്യമായും വലതുഭാഗത്ത് പ്രത്യേകം തയാറാക്കിയ അറയിലുമായി പെട്ടിയിലാക്കിയ വിധത്തിലാണ് 8000 ജലാറ്റിൻ സ്റ്റിക്കുകൾ സൂക്ഷിച്ചിരുന്നത്.
ജലാറ്റിൻ സ്റ്റിക്ക് തെലുങ്കാനയിലെ നെൽകോണത്ത് നിർമിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. സോഡിയം നൈട്രേറ്റ് ഇതിൽ ചേർത്തിട്ടുണ്ട്. മറ്റു പ്രിൻറുകളെല്ലാം പറിച്ച് മാറ്റിയിട്ടുമുണ്ട്.താമരശ്ശേരി ഡിവൈ.എസ്.പി പി.സി. സജീവൻ, എസ്.ഐ കെ.പി. അഭിലാഷ്, ബേബി മാത്യു, സതീഷ് കുമാർ, ജയമോദ്, സലീം മുട്ടത്ത്, രാജീവ്, ഷിബിൽ ജോസഫ്, ഹരിദാസൻ എന്നിവരാണ് സ്ഫോടകവസ്തുക്കൾ പിടികൂടാൻ നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.