ദാസ്യപ്പണി: പൊലീസ് ഉദ്യോഗസ്ഥർക്ക് അന്ത്യ ശാസനവുമായി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പൊലീസിലെ അച്ചടക്കം, അടിമപ്പണി തുടങ്ങിയ വിവാദങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ അന്ത്യശാസനം. ‘കേരളത്തിനുപുറത്തുനിന്നുവന്ന െഎ.പി.എസുകാർ ജോലി ചെയ്യുന്നത് കേരളത്തിലാണെന്ന് ഓർക്കണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സംസ്കാരമല്ല കേരള പൊലീസിേൻറത്’ എന്നായിരുന്നു പിണറായി വിജയെൻറ കർശന മുന്നറിയിപ്പ്. എസ്.പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലായിരുന്നു രൂക്ഷ വിമർശനം.
സേനയിൽനിന്നുണ്ടാകുന്ന വാർത്തകൾ ദൗർഭാഗ്യകരമാണ്. ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന നിങ്ങൾ ഇനി ഇനി ഇടവരുത്തരുത്. സർക്കാർ കടുത്ത നിയന്ത്രണം കൊണ്ടുവരില്ല. പക്ഷേ, ചട്ടം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം, കർശന നടപടിക്ക് നിർബന്ധിതമാകും. ക്യാമ്പ് ഫോളോവർമാരെയും പൊലീസുകാരെയും ഉദ്യോഗസ്ഥർക്കൊപ്പം വിടുന്നത് ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ്. വീഴ്ചയുണ്ടായാൽ ശിക്ഷാനടപടി സ്വീകരിക്കാൻ നിങ്ങൾക്ക് അധികാരമില്ല.
ചില ഉദ്യോഗസ്ഥരുടെ വര്‍ക്കിങ് അറേഞ്ച്മെൻറ്സ് തുടരുകയാണ്. അത് അനുവദിക്കില്ല. അനധികൃതമായി പൊലീസുകാരുണ്ടെങ്കില്‍ മാതൃയൂനിറ്റുകളിലേക്ക് അയക്കണം. മാസങ്ങൾക്കുമുമ്പ് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ താൻ നിർദേശം നൽകിയ ശേഷമാണ് വരാപ്പുഴ കസ്റ്റഡി മരണം നടന്നത്. തിയറ്റർ പീഡനക്കേസിലും കെവിൻെറ കൊലപാതകത്തിലും നിങ്ങളിൽ ചിലരുടെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തി സർക്കാറിെൻറ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കി. ചില എസ്.പിമാര്‍ ഉൾപ്പെടെയുള്ളവർക്ക് വീഴ്ച പറ്റി.
എസ്.പിമാർ സ്റ്റേഷനുകൾ സന്ദർശിച്ച് സ്ഥിതി വിലയിരുത്തണം. പ്രധാന കേസുകളില്‍ മേലുദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കണം. സ്‌പെഷൽ ബ്രാഞ്ച്, വിജിലന്‍സ് എന്നിവിടങ്ങള്‍ വിശ്രമ കേന്ദ്രങ്ങളാക്കാന്‍ സമ്മതിക്കില്ല. ടീ ഷര്‍ട്ട് ധരിച്ച് 11 മണിക്ക് ഓഫിസിലെത്തുന്ന ചില എസ്.പിമാരെ തനിക്കറിയാം. അത്തരത്തിലുള്ള നടപടി െവച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി താക്കീത് നൽകി. അടിമപ്പണിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോപണവിധേയനായ എ.ഡി.ജി.പി സുദേഷ് കുമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. മൊബൈൽ ഫോണുകൾ പോലും അനുവദിക്കാത്ത കനത്ത സുരക്ഷയിലാണ് യോഗം നടന്നത്. ആഭ്യന്തരവകുപ്പിലെയും മുഖ്യമന്ത്രിയുടെ ഒാഫിസിലെ പ്രമുഖർക്കു പോലും പ്രേവശനം അനുവദിച്ചിരുന്നില്ല.
മാധ്യമങ്ങൾക്കെതിരെ വീണ്ടും മുഖ്യമന്ത്രി
തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മാധ്യമങ്ങൾക്ക് മുഖ്യമന്ത്രിയുടെ വിമർശനം. മാധ്യമങ്ങൾക്ക് നെഗറ്റിവ് വാർത്തകളോടാണ് താൽപര്യമെന്നും അതിന് ചില ഉദ്യോഗസ്ഥർതന്നെ സഹായിക്കുെന്നന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രചരിപ്പിക്കുന്ന എല്ലാ വാർത്തകളും ശരിയല്ലെന്ന് തനിക്കറിയാം. ദേശീയ മാധ്യമങ്ങൾ പോലും കേരള പൊലീസിലെ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇത് കേരളത്തെയും സർക്കാറിനെയും നാണംകെടുത്തുന്നതാണ്. ഇത്തരം നെഗറ്റിവ് വാർത്തകൾ സർക്കാറിനെതിരായ നീക്കമാണ്. മാധ്യമങ്ങളുടെ ഇത്തരം െനഗറ്റിവ് നീക്കത്തിൽനിന്ന് ഉദ്യോഗസ്ഥർ ഒഴിഞ്ഞുനിൽക്കണം. വീഴ്ചയുണ്ടെങ്കില്‍ അറിയിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ ഏകീകൃത കാള്‍ സെൻറര്‍ സംവിധാനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.