മരിച്ച കേന്ദ്രമന്ത്രിയുടെ വീട്ടിൽ പോലും പൊലീസ് കാവൽ -തച്ചങ്കരി
text_fieldsതിരുവനന്തപുരം: മരിച്ച കേന്ദ്രമന്ത്രിയുടെ വീട്ടിൽപോലും പൊലീസുകാർ കാവലുണ്ടെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ. തച്ചങ്കരി. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ യാത്രയയപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻമന്ത്രിമാരും എം.എൽ.എമാരും ജഡ്ജിമാരുമൊക്കെ പൊലീസുകാരെ ദുരുപയോഗം ചെയ്യുന്നുണ്ട്. ഒരു ജുഡീഷ്യൽ കമീഷനെ നിയമിച്ചാൽ ഈ കമീഷൻ വിരമിച്ചാൽ പോലും പൊലീസിനെ തിരികെ വിടില്ല. ജഡ്ജിമാരും ഇത് തന്നെയാണ് ചെയ്യുന്നത്.
പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായിരുന്ന ഘട്ടത്തിൽ പൊലീസിനെ അനധികൃതമായി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ ശ്രമിച്ചപ്പോൾ തനിക്കെതിരെ മേലുദ്യോഗസ്ഥരുടെ പാര വന്നെന്നും തച്ചങ്കരി പറഞ്ഞു. പൊലീസ് ആസ്ഥാനത്തുപോലും തോന്നിയതുപോലെയായിരുന്നു കാര്യങ്ങൾ. താനറിയാതെ തനിക്കുപോലും സ്റ്റാഫ് വന്നു. ആരൊക്കെയോ എവിടെയൊക്കെയോ ഒപ്പിടുകയും ശമ്പളം വാങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് പൊലീസ് ആസ്ഥാനത്ത്.
ഒരു രേഖയുമില്ലാതെ പൊലീസ് ആസ്ഥാനത്ത് തുടർന്ന ഒരു ഉദ്യോഗസ്ഥനെ മാതൃയൂനിറ്റിലേക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടപ്പോൾ തിരിച്ച് ഭീഷണിപ്പെടുത്തുകയാണുണ്ടായത്. ഇതോടെ താനടക്കമുള്ളവർക്ക് വാലുചുരുട്ടേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.