എൻ.എസ്.എസ് നാമജപക്കേസ് ഒഴിവാക്കാൻ പൊലീസ് നിയമോപദേശം തേടി
text_fieldsതിരുവനന്തപുരം: മിത്ത് വിവാദത്തെ തുടർന്ന് നടത്തിയ നാമജപവുമായി ബന്ധപ്പെട്ട് എൻ.എസ്.എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നിയമോപദേശം തേടി പൊലീസ്. അനുമതിയില്ലാതെയാണ് നാമജപയാത്ര നടത്തിയതെന്ന് പൊലീസ് ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ അവസാനിപ്പിക്കുന്നതിന് പൊലീസ് നിയമോപദേശം തേടും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നീക്കം. നാമജപയാത്രക്ക് ഗൂഢ ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാവും കേസ് അവസാനിപ്പിക്കുക. ഇത് എളുപ്പത്തിൽ നടക്കില്ല. റോഡിന്റെ ഒരു ഭാഗം മുഴുവനായി യാത്ര തടസ്സപ്പെടുത്തിയായിരുന്നു നാമജപയാത്ര. മാർഗതടസ്സം നടത്തി ജാഥകൾ സംഘടിപ്പിക്കരുതെന്ന് കേരള ഹൈകോടതി വിധിയുണ്ട്. ഇത് ലംഘിച്ച് കേസ് അവസാനിപ്പിച്ചാൽ നിയമപ്രശ്നങ്ങൾ ഉണ്ടാകും.
കേസ് അവസാനിപ്പിക്കണമെന്ന സമാന ആവശ്യവുമായി വേറെയും സംഘടനകൾ രംഗത്തുവന്നേക്കും. ഈ സാഹചര്യത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.