നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ആക്രമണം: ആർ.എസ്.എസ് പ്രചാരക് അറസ്റ്റിൽ
text_fieldsനെടുമങ്ങാട്: ശബരിമല കർമസമിതി നടത്തിയ ഹർത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ പ്രധാന പ്രതിയായ ആർ.എസ്.എസ് നേതാവും രണ്ടു കൂട്ടാളികളും അറസ്റ്റിൽ.
ആർ.എസ്.എസ് നെടുമങ്ങാട് ജില്ല പ്രചാരക് ആലപ്പുഴ നൂറനാട് എരുമക്കുഴി വടക്കേക്കര വടക്കേതില്‍ വീട്ടിൽ പ്രവീൺ (26), ബോംബെറിയാന്‍ സഹായിയായ പുലിപ്പാറ സ്വദേശി ശ്രീജിത്ത് (23) എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് തേക്കടയിൽനിന്ന് അഭിജിത്ത് (23) എന്ന പ്രവർത്തകനെയും പിടികൂടി.
ഞായറാഴ്ച രാവിലെ 10.30ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി അശോകെൻറ നേതൃത്വത്തിലാണ് പ്രവീണിനെയും ശ്രീജിത്തിനെയും അറസ്റ്റ് ചെയ്തത്. പ്രവീണിെൻറ സഹോദരൻ വിഷ്ണു, ബി.ജെ.പി മണ്ഡലം പ്രസിഡൻറ് പൂവത്തൂര്‍ ജയന്, ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി ശ്രീകുമാര്‍ തുടങ്ങിയവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഉൾപ്പെട്ട മറ്റ് കേസുകളെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു.
നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുൻവശത്തും കച്ചേരി ജങ്ഷനിലും സി.പി.എം പ്രവർത്തകർക്ക് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രധാന പ്രതികളാണ് ഇവരെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.