പൊലീസ് സ്റ്റേഷനുകളിൽ ‘മൂന്ന് പോസ്റ്ററുകൾ’ പതിപ്പിക്കണമെന്ന് ഡി.ജി.പി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം, ഉദ്യോഗസ്ഥരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്കുണ്ടാകുന്ന പരാതി പരിഹരിക്കാൻ സംസ്ഥാന പൊലീസ് മേധാവിയുടെ പുതിയ സർക്കുലർ. പരാതികളുമായി എത്തുന്നവർക്ക് മികച്ച സേവനം ഉറപ്പാക്കാനും ബോധവത്കരണത്തിനും ‘മൂന്ന് പോസ്റ്ററുകൾ’ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പതിപ്പിക്കണമെന്നാണ് ഡി.ജി.പി ലോക്നാഥ് െബഹ്റയുടെ നിർദേശം. സമീപകാലത്ത് പൊലീസിെൻറ പ്രവർത്തനം സംബന്ധിച്ച് കാര്യമായ വിമർശനമുണ്ടായ പശ്ചാത്തലത്തിലാണ് നടപടി.
പൊലീസ് സ്റ്റേഷനിൽനിന്ന് ലഭിച്ച സേവനത്തിൽ പരാതിക്കാരൻ തൃപ്തനല്ലെങ്കിൽ തുടർന്ന്, ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ് ആദ്യ പോസ്റ്ററിൽ നൽകേണ്ടത്. സബ് ഡിവിഷനൽ ഓഫിസർ, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ പേരുകളാണ് പോസ്റ്ററിൽ ഉണ്ടാകുക. പരാതികളിൽ കഴമ്പുണ്ടെങ്കിൽ സബ് ഡിവിഷനൽ ഓഫിസർ/ ജില്ലാ പൊലീസ് മേധാവി എന്നിവർ പരിശോധിച്ച് നടപടിയെടുക്കേണ്ടതാണെന്നും സർക്കുലറിൽ പറയുന്നു.
പൊലീസ് സ്റ്റേഷനുകളിലും മറ്റ് പൊലീസ് ഓഫിസുകളിലും എത്താതെ ഓൺലൈൻ വഴി പരാതി സമർപ്പിക്കാവുന്ന പൊലീസിെൻറ സിറ്റിസൺ പോർട്ടലായ ‘തുണ’യെ സംബന്ധിച്ച വിവരങ്ങളാണ് മറ്റ് രണ്ട് പോസ്റ്ററുകളിൽ. ലാമിനേറ്റ് ചെയ്തോ ഫ്രെയിം ചെയ്തോ വേണം മൂന്ന് പോസ്റ്ററുകളും സ്റ്റേഷനു മുന്നിൽ പതിപ്പിക്കേണ്ടത്. പരാതിയുമായി എത്തുന്നവരുടെ ആവലാതികൾ എസ്.ഐ /എസ്.എച്ച്.ഒമാർ ശ്രദ്ധയോടെ പരിശോധിക്കണമെന്നും കഴിയുന്നത്ര വേഗത്തിൽ തുടർ നടപടികൾ സ്വീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു.
സ്റ്റേഷനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ പൊലീസ് സ്റ്റേഷനുകൾ ജില്ലാ പൊലീസ് മേധാവിമാർ നേരിട്ട് നിരീക്ഷിക്കണമെന്ന് നേരത്തേ ഡി.ജി.പി നിർദേശിച്ചിരുന്നു. മൂന്നാംമുറ പ്രയോഗിക്കുകയും ജനങ്ങളോട് മോശമായി പെരുമാറുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയതിനു പിന്നാലെയാണ് ‘പോസ്റ്റർ’ സർക്കുലർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.