കള്ളക്കടത്ത് സ്വര്‍ണ കവര്‍ച്ച; പ്രധാന പ്രതികളെ ആദ്യം കസ്റ്റഡിയില്‍ വാങ്ങും
text_fieldsകൊണ്ടോട്ടി: സംസ്ഥാന വ്യാപകമായി ക്വട്ടേഷന്‍, കവര്‍ച്ച കേസുകളില്‍ ബന്ധമുള്ള അര്ജുന് ആയങ്കിയുടെ സംഘത്തിലെ മുഴുവൻ പ്രതികളേയും പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. അര്ജുന് ആയങ്കിയെക്കൂടാതെ സംഘത്തെ കുറിച്ച് കൂടുതല്‍ വിവരമുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം വ്യാപിപ്പിക്കാനാണ് ശ്രമം.
ഇതിന്റെ ഭാഗമായി പ്രതികളെ ഒളിവില്‍ പോകാനും മറ്റും സഹായിച്ച തിരുവനന്തപുരം വെമ്പായം സ്വദേശി എന്‍.എന്‍. മന്‍സില്‍ നൗഫലിനെയാകും ആദ്യം കസ്റ്റഡിയില്‍ വാങ്ങുക. തുടര്‍ന്ന് മറ്റു പ്രധാന പ്രതികളേയും കസ്റ്റഡിയിലെടുക്കും. സംഘത്തലവന് അര്ജുന് ആയങ്കിക്കെതിരെ വീണ്ടും കാപ്പ നിയമപ്രകാരം കുറ്റം ചുമത്താനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.
അര്ജുന് വിവിധ ജില്ലകളിലെ സംഘങ്ങളെ നിയന്ത്രിക്കാനും സംഘാംഗങ്ങള്‍ക്ക് ഒളിവില്‍ കഴിയാനും സൗകര്യമൊരുക്കിയത് നൗഫലാണെന്ന് വ്യക്തമായിരുന്നു. നൗഫലുമായി ചേര്‍ന്ന് കാക്കനാട് വാടക വീട്ടിൽ താമസിച്ചാണ് വിവിധ ജില്ലകളിലെ ക്വട്ടേഷന്‍ സംഘങ്ങളെ അർജുന് നിയന്ത്രിച്ചിരുന്നത്. യുവജനക്ഷേമ കമീഷന് വെമ്പായം പഞ്ചായത്ത് കോഓഡിനേറ്ററായിരുന്നു പിടിയിലായ നൗഫല്‍.
2021 ജൂണില്‍ രാമനാട്ടുകരയില്‍ അഞ്ച് യുവാക്കളുടെ മരണത്തിനിടയാക്കിയ സ്വർണ കവര്‍ച്ച കേസിലും അര്ജുന് ആയങ്കിയുടെ പങ്ക് വ്യക്തമായതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.