'സദാചാര ലംഘനം' ആരോപിച്ച് െപാലീസുകാരെൻറ സസ്പെൻഷൻ ഉത്തരവ്: കമീഷണർ വെട്ടിൽ
text_fieldsകോഴിക്കോട്: സിവിൽ പൊലീസ് ഒാഫിസറെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയ സിറ്റി പൊലീസ് കമീഷണർ എ.വി. ജോർജ് വെട്ടിലായി. സിറ്റി കൺട്രോൾ റൂമിലെ ഉമേഷ് വള്ളിക്കുന്നിെന 'സദാചാര ലംഘനം' ആരോപിച്ച് സസ്പെൻഡ് ചെയ്തിറക്കിയ ഉത്തരവിലെ പരാമർശങ്ങളാണ് വിവാദമായത്. സ്ത്രീവിരുദ്ധവും സാമാന്യ നീതിക്ക് നിരക്കാത്തതുമാണ് സസ്പെൻഷൻ ഉത്തരവെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിലടക്കം വ്യാപക വിമർശനമാണ് ഉയർന്നത്. എഴുത്തുകാരൻ എൻ.എസ്. മാധവനടക്കമുള്ളവർ ഉത്തരവിെൻറ കോപ്പി ട്വീറ്റ് ചെയ്ത് വിഷയം വലിയ ചർച്ചയാക്കി.
അതിനിടെ, വിവാദ ഉത്തരവിൽ പരാമർശിക്കുന്ന കോഴിക്കോട് സ്വദേശിയും ഗായികയുമായ ആതിര കെ. കൃഷ്ണൻ ഉത്തരവിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി കമീഷണർക്കെതിരെ ഉത്തരമേഖല െഎ.ജി അശോക് യാദവിന് പരാതി നൽകിയിട്ടുണ്ട്. ആതിരക്ക് ഫ്ലാറ്റ് വാടകക്കെടുത്തു കൊടുത്തെന്നും ഈ ഫ്ലാറ്റിൽ നിത്യസന്ദർശനം നടത്തുന്നത് െപാലീസ് സേനക്ക് കളങ്കമാണെന്നും ആരോപിച്ചാണ് ഉമേഷിനെ സസ്പെൻഡ് ചെയ്യുന്നത് എന്നാണ് ഉത്തരവിൽ പറയുന്നത്. മാത്രമല്ല ആതിരയെ വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയി ഫ്ലാറ്റിൽ താമസിപ്പിച്ചെന്നാരോപിച്ച് ഉമേഷിനെതിരെ ലഭിച്ച പരാതിയിൽ സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്നും പറയുന്നു.
എന്നാൽ, 31 വയസ്സുള്ള സ്ത്രീ സ്വന്തമായി ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിനെ അവരുടെ മൊഴിക്ക് വിപരീതമായി സസ്പെൻഷൻ ഉത്തരവിൽ എഴുതിവെക്കുകയായിരുന്നുവെന്നും താൻ ഫ്ലാറ്റെടുത്തുകൊടുക്കാൻ സഹായിക്കുകയും കരാറിൽ സാക്ഷിയായി ഒപ്പിടുകയും മാത്രമേ ചെയ്തിട്ടുള്ളൂവെന്നും നിത്യസന്ദർശകൻ എന്നതടക്കമുള്ള പരാമർശങ്ങൾ തെറ്റാെണന്നും ഉമേഷ് വള്ളിക്കുന്ന് പറഞ്ഞു. കമീഷണറുടെ നിർദേശപ്രകാരം ഫ്ലാറ്റിൽ അന്വേഷണത്തിെനത്തിയ സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ സുദർശനിൽനിന്ന് മോശം സമീപനമുണ്ടായതിനെതിരെയും ആതിര െഎ.ജിക്ക് പരാതി നൽകി.
സ്ത്രീയായ താൻ തനിച്ച് താമസിക്കുന്നിടത്ത് മുന്നറിയിപ്പില്ലാതെ പുരുഷ പൊലീസുകാർ കടന്ന് എന്നെ ഭയപ്പെടുത്തി മൊഴിയെടുത്തു, മറ്റൊരാൾക്കെതിരെയുള്ള പരാതിയെ തനിക്കെതിരായ പരാതി എന്ന് തെറ്റിദ്ധരിപ്പിച്ചു, നിർബന്ധപൂർവം മൊഴിയിൽ ഒപ്പുവെപ്പിച്ചു, ബോഡിഷെയിമിങ്ങും കറുത്ത നിറത്തോടുള്ള അധിക്ഷേപവും നടത്തി എന്നതടക്കമുള്ള ആരോപണങ്ങളാണ് അവർ പരാതിയിൽ ഉന്നയിച്ചത്. വിഷയത്തിൽ പ്രതികരണത്തിന് കമീഷണറെ ഫോണിൽ ബന്ധപ്പെെട്ടങ്കിലും ലഭ്യമായില്ല.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആക്രമികൾ മിഠായിത്തെരുവിൽ അഴിഞ്ഞാടിയപ്പോൾ തടയാൻ അന്നത്തെ സിറ്റി പൊലീസ് മേധാവിക്ക് കഴിഞ്ഞില്ലെന്ന് ആരോപിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടതിെൻറ പേരിൽ സസ്പെഷൻഷനിലാവുകയും ഇൻക്രിമെൻറ് തടയപ്പെടുകയും ചെയ്ത ഉമേഷിന് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിെൻറ പിന്നാലെ, 'കാട് പൂക്കുന്ന നേരം' എന്ന സിനിമയുടെ േപാസ്റ്റർ പങ്കുവെച്ചതിന് മെമ്മോയും കിട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.