മൻസൂറിേന്റത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്
text_fieldsകണ്ണൂർ: കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലെപ്പടുത്തിയതിന് പിറകിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് പൊലീസ് കമീഷണർ ഇളങ്കോ. സംഭവത്തിൽ ഉൾപ്പെട്ടവർക്കായി അന്വേഷണം നടക്കുകയാണെന്നും പത്തിലധികം ആളുകൾ കൊലപാതകത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, ആസൂത്രിത കൊലപാതകമല്ലെന്നാണ് സി.പി.എം നേതാവ് എം.വി. ജയരാജൻ പ്രതികരിച്ചത്. സംഭവം ദൗർഭാഗ്യകരമാണ്. സംഘർഷത്തിന്‍റെ ഉത്തരവാദിത്വം ലീഗിനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രാദേശികമായ സംഘർഷമാണ് കൊലപാതകത്തിന് പിറകിലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ പറഞ്ഞത്.
െകാലപാതകം ആസൂത്രിതമാണെന്നാണ് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.