നയപ്രഖ്യാപനം: കൃഷി ഭവനുകളെ സ്മാർട്ടാക്കും; പ്രളയ മുന്നറിയിപ്പ് സംവിധാനം ശക്തമാക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയമുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്ന് നയപ്രഖ്യാപനം. ജലാശയങ്ങളിലെ മലിനീകരണം വർധിച്ച സാഹചര്യത്തിൽ ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ 30 എം.എൽ.ഡിയുടെയും ചേർത്തല മുനിസിപ്പാലിറ്റിയിൽ ഒമ്പത് എം.എൽ.ഡിയുടെയും മലിനജല ട്രീറ്റ്െമന്റ് പ്ലാൻറുകൾ നിർമിക്കാനുള്ള പദ്ധതികൾ വരും വർഷങ്ങളിൽ നടപ്പാക്കും. ഈ വർഷംതന്നെ ഏലംകുളത്തും കുരീപ്പുഴയിലും മലിനജല ട്രീറ്റ്െമന്റ് പ്ലാൻറുകൾ കമീഷൻ ചെയ്യും. കൃഷി ഭവനുകളെ സ്മാർട്ടാക്കും.
•ശുദ്ധീകരിച്ച ജലം ലഭ്യമാകാത്ത 10 മുനിസിപ്പാലിറ്റികളിൽ ജലശുദ്ധീകരണ പ്ലാൻറുകൾ.
•ജൽജീവൻ മിഷനുകീഴിൽ 10,22,635 പുതിയ കണക്ഷൻ.
•സുസ്ഥിര നദീതട ആവാസവ്യവസ്ഥയുടെ പരിപാലത്തിന് നദികൾക്ക് മാസ്റ്റർ പ്ലാൻ.
•കല്ലട, കാരാപ്പുഴ, കാഞ്ഞിരപ്പുഴ, മലങ്കര ഡാമുകളുടെയും മണിയാർ ബാരേജിന്റെയും പുനരുദ്ധാരണ നവീകരണ പ്രവൃത്തികൾ.
•കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിനെ മികവിന്റെ സ്ഥാപനമാക്കും.
റോഡപകടം: സഹായത്തിന് കർമസേന
തിരുവനന്തപുരം: റോഡ് അപകടങ്ങളിൽപെടുന്നവരെ അപകടസ്ഥലത്തുതന്നെ സഹായിക്കുന്നതിന് പുതിയ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനം. ഇതിനായി പൊതുജനങ്ങൾ, വിദ്യാർഥികൾ, പൊലീസ്, സന്നദ്ധപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി കർമസേന രൂപവത്കരിക്കും.
•രാജ്യത്തെ ആദ്യത്തെ സോളാർ ക്രൂയിസ് വാഹന നിർമാണം പൂർത്തീകരിക്കും.
•ഗതാഗതവകുപ്പിന് കീഴിലെ ബോട്ടുകൾ സൗരോർജവത്കരിക്കും.
•ഗതാഗതവകുപ്പിൽ സ്മാർട്ട് എൻഫോഴ്സ്െമന്റെ് പദ്ധതി.
• കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി പദ്ധതി.
•ഇൻറലിജന്റ് പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം.
• സുരക്ഷ ഉറപ്പാക്കാൻ വാഹന ട്രാക്കിങ് പ്ലാറ്റ്ഫോം.
കേരളത്തിന് ജൈവ കവചം
തീരശോഷണം പ്രതിരോധിക്കുന്നതിന് കണ്ടൽ കാടുകളുടെയും സസ്യജാലങ്ങളുടെയും ജൈവ കവചം കേരളതീരത്ത് തീർക്കും. കാവ് സംരക്ഷണത്തിന് പ്രത്യേക പദ്ധതി. തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ ചെറുനഗരവനങ്ങൾ.
• വന്യജീവി ആക്രമണം തടയാൻ പദ്ധതി.
• കാടുകളിൽ നിന്നും പരിസ്ഥിതിയുമായി പൊരുത്തപ്പെടാത്ത ജീവജാലങ്ങളെ മുൻഗണന ക്രമത്തിൽ ഉന്മൂലനം ചെയ്യാൻ പദ്ധതി.
• കാലാവസ്ഥ വ്യതിയാന സെൽ ശക്തിപ്പെടുത്തും.
• പുതിയ തീരദേശ നിയന്ത്രണമേഖല വിജ്ഞാപനത്തിനും ഭേദഗതികൾക്കും അനുസൃതമായി തീരദേശ പരിപാലന പദ്ധതി.
• ദുരന്തനിവാരണത്തിൽ ബോധവാന്മാരാക്കും.
• റിമോട്ട് സെൻസിങ് ആൻഡ് എൻവയൺെമന്റ് സെൻറർ, സർവർ ഇൻഫ്രാസ്ട്രക്ചർ നവീകരിക്കും.
• ഡിസാസ്റ്റർ േഡറ്റ റിക്കവറി സൊലൂഷൻ വികസിപ്പിക്കും.
• സാറ്റലൈറ്റ് ഇമേജ് വഴി തണ്ണീർത്തട പരിവർത്തനം കണ്ടെത്തും.
പ്രവാസികൾക്ക് വെർച്വൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
•പ്രവാസി ഭാരതീയർക്കും (എൻ.ആർ.ഐ) പ്രവാസി കേരളീയർക്കുമായി (എൻ.ആർ.കെ) വെർച്വൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്.
• ഡിജിറ്റൽ സർവകലാശാല കാമ്പസിൽ ഹൈബ്രിഡ് ഡേറ്റ സെന്റർ.
•തിരുവനന്തപുരം ടെക്നോ സിറ്റിയിൽ ടി.എസ്.എസ് എയ്റോ സ്പേസ് പദ്ധതി നിർമാണം.
•ഐ.ടി മിഷന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ഫാമിലി ഡേറ്റ ബേസ്.
•ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഡിജിറ്റൽ യൂനിവേഴ്സിറ്റി പദ്ധതി.
•സഹകരണ മേഖല:കോർപറേറ്റ് ഗവേണൻസ് ശക്തിപ്പെടുത്തും
•മത്സ്യത്തൊഴിലാളികൾക്കും തീരമേഖലയിലെ ചെറുകിട കച്ചവടക്കാർക്കുമായി സ്നേഹതീരം മൈക്രോ വായ്പ പദ്ധതി നടപ്പാക്കും.
ഹൈടെക് ഓർഗാനിക് സൂപ്പർമാർക്കറ്റുകൾ
•ജൈവ ഉൽപന്ന വിപണനം ലക്ഷ്യമിട്ട് ഹൈടെക് ഓർഗാനിക് സൂപ്പർമാർക്കറ്റുകൾ
•കൂടുതൽ കർഷക ഉൽപാദക സംഘടനകൾ.
•കൃഷിഭവൻ തലത്തിൽ കുറഞ്ഞത് രണ്ട് ഹെക്ടർ സ്ഥലത്ത് കൃഷിയിറക്കാൻ കൃഷിശ്രീ സംഘങ്ങൾ .
•ഓൺലൈൻ മാർക്കറ്റ് പ്ലാറ്റ്ഫോം പരിഗണനയിൽ.
•സ്കൂൾ വിദ്യാർഥികളിൽ കാർഷിക താൽപര്യം വളർത്താൻ അഗ്രി കാഡറ്റ് കോർ.
•കൃഷി ഭവനുകളെ സ്മാർട്ടാക്കും.
സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കും
•സ്വകാര്യ വ്യക്തികൾക്ക് വ്യവസായപാർക്ക് നിർമിക്കാൻ കഴിയുന്ന വിധം 'സ്വകാര്യ വ്യവസായ പാർക്ക് പദ്ധതി'.
•മെഗാ ഭക്ഷ്യസംസ്കരണ പാർക്ക്, കേരള പേപ്പർ പ്രൊഡക്ട് ലിമിറ്റഡ്, കേരള റബർ ലിമിറ്റഡ് പ്രവർത്തനമാരംഭിക്കും.
•തൊടുപുഴയിൽ സുഗന്ധവ്യഞ്ജന പാർക്ക് പരിഗണനയിൽ.
•പരമ്പരാഗത വ്യവസായഉൽപന്ന വിപണനത്തിന് ഇ-േകാമേഴ്സ് പോർട്ടൽ.
•ധാതുഖനനവും അവ കൊണ്ടുപോകലും നിരീക്ഷിക്കാൻ സാങ്കേതിക സംവിധാനം .
•അപ്രസക്ത നിയമം റദ്ദാക്കും.
•ഇ-മാർക്കറ്റ് യാഥാർഥ്യമാക്കുന്നതിന് ഉൽപാദകരെയും ഉപഭോക്താക്കളെയും ലോജിസ്റ്റിക് കമ്പനികളെയും ബന്ധിപ്പിച്ച് ഓൺലൈൻ പ്ലാറ്റ്ഫോം.a
•വീടുകളിലെ ചെറിയ സംരംഭങ്ങളുടെ ഉൽപന്നങ്ങൾക്ക് ഇ-മാർക്കറ്റ് വഴി വിപണി കണ്ടെത്തും.
ദ്രവമാലിന്യ സംസ്കരണത്തിന് നയം
തിരുവനന്തപുരം: കാർഷിക ഉൽപന്നങ്ങളിൽനിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കും. ഗോത്ര മേഖലകളിലെ ലഹരി ദുരുപയോഗം തടയാൻ ജനമൈത്രി എക്സൈസ് സ്ക്വാഡുകൾ സജ്ജമാക്കും. ഐ.ടി അധിഷ്ഠിത മാലിന്യസംസ്കരണ പദ്ധതിയും ഉദ്ദേശിക്കുന്നു.
ഒരു തദ്ദേശ സ്വയംഭരണം,
ഒരു ഉൽപന്നം പദ്ധതി
• അതിദരിദ്രരായ 73555 കുടുംബങ്ങൾക്കായി സൂക്ഷ്മ പദ്ധതികൾ വികസിപ്പിക്കും.
• 400 തദ്ദേശ സ്ഥാപനങ്ങൾ ഒ.ഡി.എഫ് പ്ലസ് പദവി നേടും.
• ഇന്റഗ്രേറ്റഡ് ലോക്കൽ ഗവ. മാനേജ്മെന്റ് സിസ്റ്റം എല്ലാ ഗ്രാമപഞ്ചായത്തുകളിലും.
• സംസ്ഥാനത്തുടനീളം ഐ.ടി അധിഷ്ഠിത മാലിന്യസംസ്കരണ പദ്ധതിക്ക് ആലോചന.
• ജലാശയങ്ങളുടെ മാപ്പിങ്ങിനും സംരക്ഷണത്തിനുമായി 'തെളിനീർ ഒഴുകും നവകേരളം' കാമ്പയിൻ.
• ഭൂരഹിതർക്ക് ഭൂമി നൽകുന്നതിനായി 'മനസ്സോടിത്തിരി മണ്ണ്' സംരംഭം.
• തദ്ദേശ സ്ഥാപനങ്ങളിൽ സ്പോർട്സ് കൗൺസിൽ.
ഇ.വി. ചാർജിങ് സ്റ്റേഷൻ ശൃംഖല
• 2025 ഓടെ പുനരുപയോഗ സ്രോതസ്സുകളിൽ നിന്ന് കുറഞ്ഞത് ആയിരം മെഗാവാട്ട് ഊർജോൽപാദനം.
• ഇടുക്കി, ശബരിഗിരി എന്നിവിടങ്ങളിൽ കൂടുതൽ പവർഹൗസുകളുടെ സാധ്യത തേടും.
• 60 മെഗാവാട്ട് ശേഷിയുള്ള ട്വിൻ കല്ലാർ മൾട്ടി പർപ്പസ് പ്രോജക്ട് പരിഗണനയിൽ
• ഊർജ കേരള മിഷന്റെ കീഴിൽ ആരംഭിച്ച ദ്യുതിയുടെ രണ്ടാംഘട്ടം നടപ്പാക്കും.
സ്ട്രീറ്റ്സ് ഫോർ ആൾ പദ്ധതി
• എല്ലാ സംസ്ഥാന ഹൈവേകളും ഘട്ടംഘട്ടമായി നാലുവരി നിലവാരത്തിലേക്ക്.
• ഹൈവേകളിൽ വഴിയോര സൗകര്യ വികസനവും മൾട്ടി ലെവൽ പാർക്കിങ് സൗകര്യ നിർമാണവും ഏറ്റെടുക്കും.
• റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി റണ്ണിങ് കോൺട്രാക്ട് സംവിധാനം.
• നിയമസഭ മണ്ഡലത്തിൽ ഒരു കെട്ടിടമെങ്കിലും ഹരിത കെട്ടിടം.
രോഗപ്പടർച്ച തടയാൻ റഫറൽ ഡയഗ്നോസ്റ്റിക് ലബോറട്ടി
• മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങൾകണ്ടെത്താൻ വെറ്ററിനറി സർവകലാശാലയുടെ കീഴിൽ ബി.എസ്.എൽ -3 നിലവാരമുള്ള 30 ലാബുകൾ അടങ്ങിയ റഫറൽ ഡയഗ്നോസ്റ്റിക് ലബോറട്ടി സ്ഥാപിക്കും.
• 10 പഞ്ചായത്തുകളിൽ പാൽക്കുടം സംയോജിത ക്ഷീര വികസന പദ്ധതി.
• കുട്ടനാട്ടിൽ താറാവ് ഗവേഷണ കേന്ദ്രവും വിജ്ഞാന പാർക്കും പരിഗണനയിൽ.
• തിരുവനന്തപുരം, ഓച്ചിറ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലെ ക്ഷീര പരിശീലന കേന്ദ്രങ്ങൾ ക്ഷീര സംരംഭകത്വ വികസന കേന്ദ്രങ്ങളാക്കും.
• ജലകൃഷിയിൽനിന്നുള്ള ഉൽപാദനം 34,000 ടണ്ണിൽനിന്ന് 70,000 ടണ്ണാക്കും.
• ഇൻഷുറൻസ് പരിരക്ഷ ലഭിക്കത്തക്ക വിധത്തിൽ പുതിയ വിള ഇൻഷുറൻസ് ആസൂത്രണ ഘട്ടത്തിൽ.
• 80 ശതമാനം കന്നുകാലികൾക്കും കുളമ്പുരോഗത്തിനെതിരെയുള്ള വാക്സിൻ നൽകിക്കഴിഞ്ഞ സാഹചര്യത്തിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന മൃഗങ്ങൾക്ക് ക്വാറന്റീൻ കേന്ദ്രങ്ങൾ ആരംഭിക്കും.
• ക്ഷീര സഹകരണ സംഘങ്ങൾ വഴിയുള്ള പ്രതിദിന പാൽസംഭരണം 23 ലക്ഷം ലിറ്ററായി വർധിപ്പിക്കാൻ പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.