Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 10:13 AM IST Updated On
date_range 8 Jan 2021 10:31 AM ISTകാർഷിക നിയമഭേദഗതി കുത്തകകളെ സഹായിക്കുന്നതാണെന്ന് നയപ്രഖ്യാപന പ്രസംഗം
text_fieldsbookmark_border
തിരുവനന്തപുരം: കാർഷിക നിയമഭേദഗതി കുത്തകകളെ സഹായിക്കുന്നതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപന പ്രസംഗം. കാർഷിക നിയമഭേദഗതി കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
താങ്ങുവില സമ്പ്രദായം ഇല്ലാതാക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യം തടയാൻ കേന്ദ്രസർക്കാറിന്‍റെ നിലവിലുള്ള സഹായം പോരെന്നും ഗവർണർ വിമർശിച്ചു. സംസ്ഥാന സർക്കാറിന്‍റെ വികസന പദ്ധതികളെ കേന്ദ്രം തടയാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Latest video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story