മഹാരാജാസ്, മടപ്പള്ളി, എം.ജി കോളജുകളിലും ഇടിമുറിയെന്ന് ജനകീയ ജുഡീഷ്യൽ കമീഷൻ
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിന് പുറമെ കേരളത്തിലെ മറ്റ് പ്രമുഖ കോളജുകളിലും വിദ്യാർഥികളെ മർദിക്കാനുള്ള ‘ഇടിമുറികൾ’ പ്രവർത്തിക്കുന്നുവെന്ന് സേവ് യൂനിവേഴ്സിറ്റി കോളജ് കാമ്പയിൻ കമ്മിറ്റി ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷനായി നിയോഗിച്ച സ്വതന്ത്ര ജനകീയ ജുഡീഷ്യൽ കമീഷൻ. തിരുവനന്തപുരം ഗവ. ആർട്സ് കോളജ്, എം.ജി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോഴിക്കോട് മടപ്പള്ളി ഗവ. കോളജ് എന്നിവ ഇടിമുറികളുള്ള കോളജുകൾക്ക് ഉദാഹരണമായി കമീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോളജ് യൂനിയൻ പ്രവർത്തനത്തിന് അനുവദിക്കുന്ന മുറികളാണ് ഇടിമുറികളാകുന്നത്.
മർദനം സംബന്ധിച്ച് എസ്.എഫ്.െഎ പ്രവർത്തകർക്കെതിരെയാണ് ഭൂരിപക്ഷം വിദ്യാർഥികളും മൊഴി നൽകിയത്. കോളജുകളിൽ വിദ്യാർഥി സംഘടനകേളാ യൂനിയൻ ഭാരവാഹികളോ അക്രമത്തിന് നേതൃത്വം നൽകുേമ്പാൾ പല അധ്യാപകരും അവരെ സഹായിക്കുകയോ നിശ്ശബ്ദ കാഴ്ചക്കാരാവുകയോ ചെയ്യുന്നു. കാമ്പസുകളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഒാംബുഡ്സ്മാൻ സംവിധാനം കൊണ്ടുവരണമെന്ന് കമീഷൻ ശിപാർശ ചെയ്തു.
പ്രവേശനത്തിലും പരീക്ഷാനടത്തിപ്പിലും വ്യാപക തിരിമറികൾ നടക്കുന്നു. ചോദ്യേപപ്പർ ചോർത്തുക, ഉത്തരക്കടലാസ് യൂനിയൻ നേതാക്കൾ എത്തിച്ചുകൊടുക്കുക, അനർഹരെ സ്പോട്ട് അഡ്മിഷനിലൂടെയും സ്പോർട്സ് ക്വോട്ടയിലൂടെയും ഇൻറർ കോളജ് ട്രാൻസ്ഫറിലൂടെയും നിശ്ചിത കോളജുകളിൽ എത്തിക്കുക എന്നിവയും കമീഷൻ കണ്ടെത്തി. ഇതിന് പിന്നിൽ ചില സംഘടിത അധ്യാപകരുടെ പങ്ക് വ്യക്തമാണ്.
തെരഞ്ഞെടുപ്പിൽ എതിരില്ലാതെ വരുന്ന സാഹചര്യം എതിർ സ്ഥാനാർഥികളുടെ നോമിനേഷൻ നൽകാനുള്ള അവകാശത്തെ നഗ്നമായി ലംഘിച്ചാണ് നടക്കുന്നത്. കളങ്കിത രാഷ്ട്രീയ നേതൃത്വത്തിെൻറ അതിരില്ലാത്ത പിന്തുണയാണ് കലാലയങ്ങളിൽ അക്രമരാഷ്ട്രീയം വേരൂന്നാൻ കാരണം. ഇത് അമർച്ച ചെയ്യുന്നതിൽ സംസ്ഥാന ഭരണ, നിയമ സംവിധാനങ്ങൾ പരാജയപ്പെട്ടു. രാഷ്ട്രീയ ബന്ധങ്ങളാൽ പൊലീസിന് നിയമവാഴ്ച ഉറപ്പാക്കാനാകുന്നില്ല. ഭരണപക്ഷാഭിമുഖ്യമുള്ള കുറ്റവാളികൾക്ക് സംരക്ഷണം നൽകുന്നത് തുടരുന്നു. നിയമം നടപ്പാക്കുന്നതിൽ സർവകലാശാല സംവിധാനങ്ങളും പരാജയപ്പെട്ടു. പ്രഫ. എ.ജി. ജോർജ് മെംബർ സെക്രട്ടറിയായ കമീഷനിൽ പ്രഫ. വി. തങ്കമണി, അഡ്വ. ജെ. സന്ധ്യ, പ്രഫ. എസ്. വർഗീസ് എന്നിവർ അംഗങ്ങളായിരുന്നു.
റിപ്പോർട്ട് ഗവർണർ പി. സദാശിവത്തിന് കൈമാറി. അടുത്ത അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.ടി. ജലീൽ എന്നിവർക്കും വൈസ് ചാൻസലർമാർക്കും റിേപ്പാർട്ട് കൈമാറുമെന്ന് ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ പറഞ്ഞു. യൂനിവേഴ്സിറ്റി കോളജിൽ പീഡനങ്ങളെ തുടർന്ന് ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാർഥിനിക്ക് പകർപ്പ് നൽകി പി.കെ. ഷംസുദ്ദീൻ റിപ്പോർട്ട് പ്രകാശനം െചയ്തു. കമീഷൻ അംഗങ്ങൾക്ക് പുറമെ സേവ് യൂനിവേഴ്സിറ്റി കോളജ് കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ, കൺവീനർ എം. ഷാജർഖാൻ എന്നിവരും സംസാരിച്ചു.
കാമ്പസുകളിൽ പെൺകുട്ടികളുടെ പ്രശ്ന പരിഹാരത്തിന് ആഭ്യന്തര സമിതി വേണമെന്ന് ശിപാർശ
തിരുവനന്തപുരം: കോളജുകളിൽ വിദ്യാർഥിനികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേകം ആഭ്യന്തര കമ്മിറ്റി രൂപവത്കരിക്കണെമന്ന് ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷനായ സ്വതന്ത്ര ജനകീയ ജുഡീഷ്യൽ കമീഷെൻറ ശിപാർശ. കാമ്പസുകളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഒാംബുഡ്സ്മാൻ സംവിധാനം രൂപവത്കരിക്കണമെന്നും കമീഷൻ ശിപാർശ ചെയ്യുന്നു.
മറ്റ് ശിപാർശകൾ:
വിദ്യാർഥികളെ നിർബന്ധപൂർവം പ്രകടനങ്ങളിലോ പരിപാടികളിലോ പെങ്കടുപ്പിക്കുന്നതും നിർബന്ധിത പണപ്പിരിവും തടയണം. ഇതിനായി ചട്ടവും കുറ്റക്കാർക്കെതിരെ നടപടിയും വേണം.
തെരഞ്ഞെടുപ്പുകൾ സർവകലാശാല നിയോഗിക്കുന്നവരുടെ മേൽനോട്ടത്തിൽ നടത്തണം.
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കരുത്.
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത് ഏകപക്ഷീയമല്ലെന്ന് ഉറപ്പാക്കണം. വസ്തുതാപരമായ പരാതികൾ ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പ് റദ്ദാക്കണം.
സ്പോട്ട് അഡ്മിഷൻ കോളജ് തലങ്ങളിൽ നടത്തുന്നത് അവസാനിപ്പിച്ച് സർവകലാശാല നേരിട്ട് നടത്തണം.
ഇൻറർ കോളജ് ട്രാൻസ്ഫർ സർവകലാശാല മേൽനോട്ടത്തിൽ പൂർണമായും മെറിറ്റ് അടിസ്ഥാനത്തിൽ നടത്തണം.
പ്രവൃത്തി സമയം കഴിഞ്ഞും കാമ്പസിൽ അനധികൃതമായി വിദ്യാർഥികൾ തങ്ങുന്നത് അവസാനിപ്പിക്കണം.
ദുരുപയോഗം തടയാൻ ഇേൻറണൽ മാർക്ക് പകുതിയായി കുറക്കണം.
തിരുവനന്തപുരം പാളയത്തെ ആൺകുട്ടികളുടെ ഹോസ്റ്റൽ നവീകരിച്ച് പെൺകുട്ടികളുടെ ഹോസ്റ്റലാക്കണം. ആൺകുട്ടികൾക്കായി പുതിയ ഹോസ്റ്റൽ പണിയണം.
കുസാറ്റിലെ ഹോസ്റ്റൽ പ്രവേശനത്തിന് വി.സിയുടെ മേൽനോട്ടത്തിൽ സമിതി രൂപവത്കരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.