Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഷ്​ട്രീയ...

രാഷ്​ട്രീയ കൊലപാതകങ്ങൾ നടത്തുന്നവരെ ഒറ്റപ്പെടുത്തണം -വെങ്കയ്യ നായിഡു

text_fields
bookmark_border
രാഷ്​ട്രീയ കൊലപാതകങ്ങൾ നടത്തുന്നവരെ ഒറ്റപ്പെടുത്തണം -വെങ്കയ്യ നായിഡു
cancel

കോഴിക്കോട്​: കേരളത്തിൽ രാഷ്​ട്രീയ കൊലപാതകങ്ങൾ നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന്​ ഉപരാഷ്​ട്രപതി എം. വെങ്കയ്യ നായിഡു. 100 പുസ്​തകങ്ങൾ രചിക്കുകയും അഭിഭാഷക വൃത്തിയിൽ 40 വർഷം തികക്കുകയും ചെയ്ത ബി.ജെ.പി നേതാവ്​  അഡ്വ. പി.എസ്​. ശ്രീധരൻ പിള്ളയെ ആദരിക്കുന്നതി​​െൻറ ഭാഗമായി തൊണ്ടയാട് ചിന്മയ മിഷൻ സ്​കൂളിൽ സിറ്റിസൺ ഫോറം കോഴിക്കോടി​​​െൻറ നേതൃത്വത്തിൽ നടത്തിയ ‘ഇന്ത്യൻ സമ്പദ്ഘടന എങ്ങോട്ട്, ഇന്ത്യൻ ജുഡീഷ്യറി എങ്ങോട്ട്’ സെമിനാർ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

രാഷ്​ട്രീയ കൊലപാതകങ്ങൾ നാടി​​​െൻറ വികസനത്തെയാണ്​ തടസ്സപ്പെടുത്തുന്നത്​. വെടിയുണ്ടകളെക്കാൾ ശക്തമാണ്​ ബാലറ്റെന്ന്​ നാം മനസ്സിലാക്കണം. ഇന്ത്യയിൽ മതേതരത്വം സുരക്ഷിതമാണ്​. നമ്മുടെ ജനിതക ഘടനയിൽ മതേതരത്വം നിലനിൽക്കുന്നു. രാഷ്​ട്രീയ കക്ഷികളല്ല, ജനങ്ങളാണ്​ അത്​ കാത്തു സൂക്ഷിക്കുന്നത്​. വിവിധ ജാതി, മത, ഭാഷകളിൽ വിശ്വസിക്കു​േമ്പാഴും ഇന്ത്യക്കാരനാണെന്ന ബോധമാണ്​ നാം ഉയർത്തിപ്പിടിക്കേണ്ടത്​. ശത്രുരാജ്യങ്ങൾ ആക്രമിച്ചതല്ലാതെ ഇന്ത്യ വൈദേശികാക്രമണം നടത്തിയിട്ടില്ല. വെല്ലുവിളികളെ ഒറ്റക്കെട്ടായാണ്​ നേരിടേണ്ട​ത്​. ഇക്കാര്യത്തിൽ സർക്കാർ മാത്രമല്ല, മുഴുവൻ ജനങ്ങളും അണിനിരക്കണം. ഒാരോ വ്യക്തിയും അവരുടേതായ സംഭാവനകൾ അർപ്പിക്കണം. രാഷ്​ട്രീയ പാർട്ടികൾ പരസ്​പരം എതിർക്കു​േമ്പാഴും മത്സരിക്കു​േമ്പാഴും ശത്രുക്കളായല്ല കാണേണ്ടത്​. പരസ്​പരം ബഹുമാനിക്കണം. ലോകബാങ്കി​​​െൻറയും ​െഎ.എം.എഫി​​​െൻറയും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്​ കഴിഞ്ഞ കുറച്ച്​ വർഷങ്ങളായി ഇന്ത്യ ലോക സാമ്പത്തിക ശക്തിയായി വളർന്നുവരുന്നുവെന്നതാണെന്ന്​ അദ്ദേഹം പറഞ്ഞു. 

എം.കെ. രാഘവൻ എം.പി അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ, അഡ്വ. പി.എസ്​. ശ്രീധരൻ പിള്ള, റിട്ട. സുപ്രീംകോടതി ജഡ്​ജി സിറിയക്​ ജോസഫ്​, ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖരൻ എന്നിവർ സംസാരിച്ചു.  സി.കെ. മേനോൻ, എം.പി. അഹമ്മദ്​, യു.ജി. മല്ലർ എന്നിവർ അദ്ദേഹത്തെ ഷാൾ അണിയിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്​ഥാന പ്രസിഡൻറ് കമാൽ വരദൂർ സ്വാഗതവും കാരശ്ശേരി കോഓപറേറ്റിവ് ബാങ്ക് ചെയർമാൻ എൻ.കെ. അബ്​ദുറഹ്​മാൻ നന്ദിയും പറഞ്ഞു.   

ഉപരാഷ്​ട്രപതിയുടെ സന്ദർശനം; മേയർ വിട്ടുനിന്നു
കോഴിക്കോട്​: ഉപരാഷ്​ട്രപതി എം. വെങ്കയ്യ നായിഡുവി​​​െൻറ പരിപാടിയിൽ കോഴിക്കോടി​​​െൻറ നഗരപിതാവായ മേയർ​ വിട്ടുനിന്നു. കോഴിക്കോട്​ സന്ദർശനത്തോടനുബന്ധിച്ച്​ ചിന്മയ സ്​കൂളിൽ അഡ്വ. പി.എസ്​. ശ്രീധരൻപിള്ളയെ ആദരിക്കുന്ന ചടങ്ങിൽനിന്നാണ്​​ മേയർ തോട്ടത്തിൽ രവീന്ദ്രൻ വിട്ടുനിന്നത്​. ഫാറൂഖ്​ കോളജിലും നഗരത്തിലെ ചിന്മയ സ്​കൂളിലുമായി രണ്ടു പരിപാടികളാണ്​ ഉപരാഷ്​ട്രപതിക്ക്​ ഉണ്ടായിരുന്നത്​. ചിന്മയ സ്​കൂളിലെ പരിപാടിയുടെ ക്ഷണക്കത്തിൽ പ്രാസംഗികരിൽ മേയറുടെ പേരുമുണ്ടായിരുന്നു. സി.പി.എം ജില്ല ഘടകത്തി​​​െൻറ എതിർപ്പിനെ തുടർന്നാണ്​ മേയർ പ​െങ്കടുക്കാതിരുന്നത്​​. സി.പി.എമ്മി​​​െൻറ അറിയപ്പെടുന്നവരാരും പരിപാടിക്കെത്തിയിരുന്നില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vice presidentkerala newsM Venkaiah Naidumalayalam newsPolitical Crimes
News Summary - Political Crimes Are Stopped says Vice President M Venkaiah Naidu -Kerala News
Next Story