Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.സി.സിയില്‍ പതിച്ച...

ഡി.സി.സിയില്‍ പതിച്ച പോസ്റ്ററിന് പിന്നില്‍ രാഷ്ട്രീയശത്രുക്കള്‍; സത്യം പുറത്തുവരുമെന്നും ടി. സിദ്ദീഖ്

text_fields
bookmark_border
ഡി.സി.സിയില്‍ പതിച്ച പോസ്റ്ററിന് പിന്നില്‍ രാഷ്ട്രീയശത്രുക്കള്‍; സത്യം പുറത്തുവരുമെന്നും ടി. സിദ്ദീഖ്
cancel

കല്‍പറ്റ: ഡി.സി.സിയില്‍ പതിച്ച പോസ്റ്ററുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ശത്രുക്കളാണെന്നും വിശദാംശങ്ങളെല്ലാം പുറത്തുവരുമെന്നും അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ. ഒരു രീതിയിലും തന്റെ പേര് ഇതിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ലെന്നും താൻ എം.എല്‍.എ ആയതിന് മുമ്പ് നടന്ന വിഷയങ്ങളാണിതെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

പോസ്റ്ററില്‍ ചുരം കയറിവന്ന എം.എല്‍.എ എന്നൊരു വാചകമുണ്ട്. അത് ശരിയാണ്. 2021ലാണ് താൻ ഇവിടെയെത്തുന്നത്. എന്നാല്‍ ആദിവാസി സഹോദരന്മാരൊഴികെയുള്ള എല്ലാവരും ഇവിടെ ചുരം കയറിയെത്തിയവര്‍ തന്നെയാണ്. ജീവിതത്തില്‍ എല്ലാത്തിനെക്കാളും വലുത് കല്‍പറ്റയിലെയും വയനാട്ടിലെയും ജനങ്ങളാണ്. അവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നു പുറകോട്ടടിപ്പിക്കാന്‍ ഒരു രാഷ്ട്രീയ എതിരാളികള്‍ക്കും സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരീരവും സൗകര്യങ്ങളും നോക്കാതെ പൂര്‍ണമായി കല്‍പറ്റ നിയോജക മണ്ഡലത്തിലെയും വയനാട്ടിലെയും ജനങ്ങള്‍ക്കായി ആത്മസമര്‍പ്പണം നടത്തിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. അതില്‍ നിന്നു പിന്തിരിപ്പിക്കാനും തന്റെ മുഖം വികൃതമാക്കാനുമുള്ള ശ്രമമാണ് പോസ്റ്ററിന് പിന്നിലുള്ളതെന്നും അത് നടപ്പാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരാള്‍ക്ക് പറയാന്‍ പറ്റുന്ന വാചകങ്ങളല്ല, ആ പോസ്റ്ററിലുള്ളത്. യാതൊരു ബന്ധവുമില്ലാത്ത വിഷയത്തിലേക്ക് തന്നെ കൂടി ഉള്‍പ്പെടുത്തി അതിലൂടെ തന്നെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കാനാണ് ശ്രമമെങ്കില്‍ അതും നടപ്പാകാന്‍ പോകുന്നില്ല. സത്യസന്ധതയോട് ഒരംശം പോലും നീതി പുലര്‍ത്താത്തതും പ്രത്യേക അജണ്ടയോടെ പതിച്ച വ്യാജന്മാരുടെ നിര്‍മിതിയുമായ പോസ്റ്ററില്‍ പറഞ്ഞ കാര്യങ്ങള്‍ അവഞ്ജയോടെ തള്ളിക്കളയുന്നു. പാര്‍ട്ടി നേതൃത്വത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. എന്‍.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി നിയോഗിച്ച ഉപസമിതി അന്വേഷണം നടത്തുകയാണ്. കുടുംബവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കി. ബാക്കികാര്യങ്ങളും മറ്റും അന്വേഷിച്ച് ഉടന്‍ സമഗ്രമായ റിപ്പോര്‍ട്ട് നല്‍കുമെന്നും സിദ്ദീഖ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T SiddiqueWayanad DCC Poster
News Summary - Political Enemies Behind DCC Poster -T. Siddique
Next Story
RADO