മലബാർ കലാപത്തെ വർഗീയവത്കരിക്കുന്നതിൽ രാഷ്ട്രീയ ലക്ഷ്യം -സ്പീക്കർ
text_fieldsതിരുവനന്തപുരം: മലബാർ കലാപത്തെ വർഗീയവത്കരിക്കുന്നതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് നിയമസഭ സ്പീക്കർ എം.ബി. രാജേഷ്. ചരിത്രത്തെ രാഷ്ട്രീയലക്ഷ്യത്തിന് വേണ്ടി ദുരുപയോഗിക്കുകയാണ്. അതുകൊണ്ടാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലെ നെഹ്റുവും ചരിത്രത്തിന് പുറത്താകുന്നത്. 'സ്വാതന്ത്ര്യസമരവും മലബാർ കലാപവും' എന്ന വിഷയത്തിൽ തിരുവനന്തപുരം നെഹ്റു സെൻറർ സംഘടിപ്പിച്ച ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും പട്ടികയിൽ ഇടം ലഭിക്കുമെന്ന് കരുതിയല്ല മലബാർ കലാപകാരികൾ ബ്രിട്ടീഷുകാരുടെ നിറതോക്കിന് മുന്നിലേക്ക് എടുത്തുചാടിയത്. മലബാർ കലാപത്തിെൻറ സാമ്രാജ്യത്വ^ജന്മിത്വ വിരുദ്ധ ഉള്ളടക്കത്തെ ഉയർത്തിപ്പിടിക്കുകയും അതിെൻറ വർഗീയമായ അപഭ്രംശങ്ങളെ തള്ളിക്കളയുകയും ചെയ്ത് മുന്നോട്ടുപോകണം. മലബാർ കലാപം സ്വാതന്ത്ര്യസമരത്തിെൻറ ഭാഗമാണെന്ന് മാത്രമല്ല, 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം ബ്രിട്ടീഷുകാർ നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളിയുമായിരുെന്നന്ന് പറഞ്ഞത് കെ. മാധവൻ നായരാണ്.
മതരാഷ്ട്രം സ്ഥാപിക്കുേമ്പാൾ മാത്രമേ സ്വാതന്ത്ര്യം പൂർണമാകൂവെന്ന് പറഞ്ഞ ആചാര്യന്മാരുടെ അനുയായികൾക്ക് മലബാർ കലാപം സ്വാതന്ത്ര്യസമരത്തിെൻറ ഭാഗമാണെന്ന് അംഗീകരിക്കാൻ പ്രയാസമുണ്ടാകും. ബ്രിട്ടീഷ് സർക്കാറിനും രാജാവിനുമെതിരെ സമരം ചെയ്തെന്നതാണ് കലാപകാരികൾക്കെതിരെ അന്നത്തെ ഭരണകൂടം ചുമത്തിയ കുറ്റം. ബ്രിട്ടീഷ് സർക്കാറിനെതിരെ നടത്തിയ സമരം സ്വാതന്ത്ര്യസമരം അല്ലെങ്കിൽ പിന്നെന്താണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരം ചെയ്തവർ നൂറ് വർഷം കഴിയുേമ്പാൾ രാജ്യദ്രോഹികളാകുന്ന വിരോധാഭാസമാണ് കാണുന്നതെന്നും സ്പീക്കർ പറഞ്ഞു.
എം.എം. ഹസൻ അധ്യക്ഷത വഹിച്ചു. മലബാർ കലാപകാരികളുടെ പേര് മായ്ച്ചുകളഞ്ഞാലും അവരുടെ രക്തസാക്ഷിത്വത്തെ മായ്ച്ചുകളയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സി.പി. ജോൺ, ഡോ. പി. നസീർ, ഡോ. എം.ആർ. തമ്പാൻ, പി.എസ്. ശ്രീകുമാർ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.