രാഷ്ട്രീയ പാർട്ടികൾക്ക് ജനങ്ങളോടുള്ള പ്രതിബദ്ധത കുറഞ്ഞുവരുന്നു
text_fieldsരാഷ്ട്രീയ പാർട്ടികൾക്ക് ജനങ്ങളോടുള്ള പ്രതിബദ്ധത കുറഞ്ഞുവരുന്നതായി തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറൽ ഓഫിസിൽ സീനിയർ ഓഡിറ്റ് ഓഫിസറായിരുന്ന 91കാരൻ മാന്നാർ കുരട്ടിക്കാട് ചൈതന്യയിൽ ഡോ. കെ. ബാലകൃഷ്ണപിള്ള. രാഷ്ട്രീയ നേതാക്കളുടെ ഭവന സന്ദർശനങ്ങൾ പേരിനു മാത്രമാക്കിയത് അതിനുദാഹരണമാണ്.
തേനീച്ച, അതിന്റെ ആഹാരത്തിനു വേണ്ടിമാത്രം പൂവിറുക്കുന്നതു പോലെയായിരിക്കണം കരംപിരിക്കുന്നത് എന്നായിരുന്നു 3500 വർഷം മുമ്പ് കൗടില്യൻ ധനതത്വശാസ്ത്രത്തിൽ പ്രതിപാദിച്ചത്. ഇന്ന് അതാണോ സ്ഥിതി. അദാനി, അംബാനി മുതലായവർ കൽക്കരി വാങ്ങി വൈദ്യുതി ഉൽപാദിപ്പിച്ച് യൂനിറ്റിന് 3.75 പൈസക്ക് വിതരണം ചെയ്യുമ്പോൾ, വെള്ളത്തിന്റെ ശക്തി ഉപയോഗിച്ചു കറന്റുണ്ടാക്കുന്ന സർക്കാർ ഏഴു രൂപക്ക് മുകളിലേക്കാണ് ചാർജ് ഈടാക്കുന്നത്.
പി.കെ. കുഞ്ഞിനെ ധനമന്ത്രിയാക്കിയതിന് പിന്നിൽ അതേപാർട്ടിയിലെ എം.എൽ.എ അന്നു പറഞ്ഞത് ഒതുക്കി മൂലക്കിരുത്തിയതാണെന്നാണ്.
എന്നാൽ, അദ്ദേഹം ലോട്ടറി, കെ.എസ്.എഫ്.ഇ എന്നീ രണ്ടു ജനപ്രിയ പദ്ധതികൾ പ്രാവർത്തികമാക്കി ഖജനാവിലേക്ക് വരുമാനമുണ്ടാക്കി കഴിവു തെളിയിച്ചു. ഇവയിൽ രണ്ടിലും ആളുകളെ നിർബന്ധിക്കുന്നില്ല. പകരം മാനസികമായുള്ള ആഗ്രഹങ്ങൾ കൊണ്ടാണ് പങ്കെടുക്കുന്നത്.
13,608 കോടി കടമെടുക്കാനുള്ള അനുമതികിട്ടി. പക്ഷേ മാർച്ചിലെ തന്നെ അടുത്ത ആഴ്ചകളിലെയും 2025ലെയും നമ്മുടെ ധനസ്ഥിതി എന്തായിരിക്കും. ഇന്ന് രാഷ്ട്രീയത്തിന് ഉപരിയായി വ്യക്തിപരമായ സ്വാധീനം കൊണ്ടും ജനങ്ങളോടുള്ള സമീപന രീതികളെ ആശ്രയിച്ചുമാണ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.