മീണ അയഞ്ഞു, ശബരിമല മുഖ്യവിഷയമാകും
text_fieldsതിരുവനന്തപുരം: ആരാധനാലയങ്ങള്‍ പ്രചാരണ വിഷയമാക്കരുതെന്നാണ് െതരഞ്ഞെടുപ്പ് കമീഷൻ നിര്‍ദേശമെങ്കിലും ശബരിമ ല പ്രധാന വിഷയമാകുമെന്ന് ഏറക്കുറെ ഉറപ്പായി. കടുംപിടിത്തത്തിൽനിന്ന് മുഖ്യെതരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ അയഞ്ഞതും രാഷ്ട്രീയ പാർട്ടികൾക്ക് ഗുണമായി.
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ നട പടി ഉൾപ്പെടെ ബി.ജെ.പിയും യു.ഡി.എഫും െതരെഞ്ഞടുപ്പ് വിഷയമാക്കുമെന്ന് നേതാക്കൾ വ്യക്തമാക്കിയപ്പോൾ അതിനെ പ ്രതിരോധിക്കാൻ തങ്ങളും കാര്യങ്ങൾ വിശദീകരിക്കുമെന്ന നിലപാടിലാണ് എൽ.ഡി.എഫ്. െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ ടിക്കാറാം മീണ വിളിച്ചുചേർത്ത യോഗത്തിനു ശേഷമാണ് ഇക്കാര്യത്തിൽ വ്യക്തത വന്നത്.
ശബരിമലയിലെ ആചാരം, വിശ്വാസം എന്നിവ സംബന്ധിച്ച് സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്താന്‍ കഴിയില്ലെന്നും യുവതിപ്രവേശനവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ ഉന്നയിക്കുന്നതിനു തടസ്സമില്ലെന്നും ടിക്കാറാം മീണ യോഗത്തില്‍ വ്യക്തമാക്കി. ഇത് എല്ലാ പാർട്ടികളും അംഗീകരിക്കുകയായിരുന്നു. ശബരിമലയുടെയോ അയ്യപ്പെൻറയോ പേരോ ഫോട്ടോയോ വിഡിയോയോ ഉപയോഗിച്ച് പ്രചാരണം നടത്താനാകില്ല.
പെരുമാറ്റചട്ടത്തില്‍ ആരാധനാലയങ്ങള്‍ െതരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതു നിരീക്ഷിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. തെൻറ മുന്നിൽ വരുന്ന കാര്യങ്ങൾ പരിശോധിച്ച് കേന്ദ്ര െതരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് നൽകും. കമീഷനാണ് തുടര്‍ നടപടി സ്വീകരിക്കേണ്ടതെന്ന് മീണ മാധ്യമങ്ങേളാട് പറഞ്ഞു.
െതരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണ്. മതപരമായ കാര്യങ്ങള്‍ ഉപയോഗിച്ച് പ്രചാരണം പാടില്ല. ഇക്കാര്യം പാലിക്കാനുള്ള ബാധ്യത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. ശബരിമലയെക്കുറിച്ച് എന്തു പറഞ്ഞാലും െതരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാകില്ല. യുവതിപ്രവേശന വിഷയം ഉൾപ്പെടെ പറയാം. മതപരമായി ഭിന്നിപ്പുണ്ടാക്കുന്ന തരത്തില്‍ പ്രചാരണമുണ്ടായാല്‍ നടപടി വരും. എങ്ങനെയാണ് രാഷ്ട്രീയ പാർട്ടികൾ പ്രചാരണം നടത്തുന്നതെന്ന് നോക്കി തുടർനടപടി കൈക്കൊള്ളാമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് ലക്ഷ്മണരേഖ അറിയാം -പി.എസ്. ശ്രീധരന്‍പിള്ള
ശബരിമലയിലെ യുവതിപ്രവേശന വിഷയവും സര്‍ക്കാര്‍ നിലപാടുകളും ജനത്തോടു വിശദീകരിക്കുന്നതിന് തടസ്സമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. അയോധ്യാപ്രശ്നം, ചര്‍ച്ച് ആക്ട് എല്ലാം മതപരമാണ്. അതു പറയുമ്പോള്‍ ജനങ്ങളെ ദോഷകരമായി ബാധിക്കാന്‍ പാടില്ല. അതുപോലെയാണ് ശബരിമലയും. ശബരിമലയുടെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ചാല്‍ െതരഞ്ഞെടുപ്പ് അസാധുവാകും. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പ്രചാരണ വിഷയങ്ങളുടെ ലക്ഷ്മണ രേഖ അറിയാം. നിയമത്തിനുള്ളിൽ നില്‍ക്കുന്ന കാര്യങ്ങളേ അവര്‍ ചെയ്യൂ. എന്നാൽ, ശബരിമലയാകുമോ മുഖ്യവിഷയമെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
ശബരിമല വിഷയമായാൽ പ്രതിരോധിക്കേണ്ടിവരും -ആനത്തലവട്ടം
ശബരില വിഷയം ബി.ജെ.പിയും കോൺഗ്രസും ഉന്നയിച്ചാല്‍ തങ്ങൾക്ക് പ്രതിരോധിക്കേണ്ടിവരുമെന്ന് സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍. മോദിയുടെ ഭരണത്തിലെ പ്രശ്നങ്ങളും, സര്‍ക്കാറിെൻറ വികസന നേട്ടങ്ങളുമാണ് എൽ.ഡി.എഫ് പ്രധാനമായും ഉന്നയിക്കുക.
ശബരിമലയും വിഷയമാകും -തമ്പാനൂർ രവി
ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും പ്രചാരണ ആയുധമാക്കാമെന്ന നിലപാടാണ് യു.ഡി.എഫിനുള്ളതെന്നും ശബരിമലയും വിഷയമാക്കുമെന്ന് കെ.പി.സി.സി ജന.സെക്രട്ടറി തമ്പാനൂർ രവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.