രാഷ്ട്രീയ പാർട്ടികളുടെ നോട്ടം വൻ േവാട്ട് ബാങ്കിൽ മാത്രം -ജസ്റ്റിസ് കെമാൽപാഷ
text_fieldsതൃശൂർ: രാഷ്ട്രീയ പാർട്ടികളുടെ നോട്ടം വൻ വോട്ടുബാങ്കിലേക്ക് മാത്രമാണെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാൽപാഷ. ഭിന്നശേഷിക്കാർ വോട്ടുബാങ്ക് അല്ലാത്തതിനാൽ അവരുടെ ആവശ്യങ്ങൾ നടപ്പാകുന്നില്ല. ഇതൊന്നും നോക്കാതെ മനസ്സു കൊണ്ട് മുന്നേറുമ്പോഴാണ് കൂടുതൽ ശക്തരാവുക. ദൈവം തരുന്ന പ്രത്യേക ശേഷിയാണ് ഭിന്നശേഷി; അല്ലാതെ ഒരു ന്യൂനതയല്ല. മറ്റൊരാൾക്ക് വേണ്ടി ജീവിക്കുമ്പോഴാണ് ജീവിതത്തിെൻറ വില യഥാർഥത്തിൽ അറിയുന്നതെന്നും കെമാൽപാഷ പറഞ്ഞു.
എൻഡോസൾഫാൻ ദുരിത മേഖലയിൽ ജനങ്ങളുടെ യാതനയേക്കാൾ കമ്പനി നൽകിയ 300 കോടി രൂപയുടെ നികുതി പണമാണ് സർക്കാർ വലുതായി കണ്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പണത്തിനു വേണ്ടി നിസഹായരായവരുടെ കരച്ചിൽ സർക്കാർ കേൾക്കാഞ്ഞതാണ് കാസർകോട് നിരവധി പേരെ ജനിച്ച ശേഷം ഭിന്നശേഷിക്കാരാക്കിയതെന്നും ജസ്റ്റിസ് കെമാൽപാഷ അഭിപ്രായപ്പെട്ടു. കേരള വികലാംഗക്ഷേമ സംഘടനയും ദുബൈയിലെ ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ എമ്പയറും ചേർന്ന് നടത്തിയ സമൂഹ വിവാഹവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.