'യു.ഡി.എഫ് വിപുലീകരിക്കണം, മുന്നണി വിട്ടവരെ തിരികെ കൊണ്ടുവരണം'; ചിന്തൻ ശിബിരിൽ രാഷ്ട്രീയ പ്രമേയം
text_fieldsകോഴിക്കോട്: യു.ഡി.എഫ് വിപുലീകരിക്കണമെന്ന് ആഹ്വാനം ചെയ്ത് കോഴിക്കോട് നടക്കുന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ രാഷ്ട്രീയ പ്രമേയം. ഇടതുമുന്നണിയിൽ അതൃപ്തരായ കക്ഷികളെ യു.ഡി.എഫിലെത്തിക്കണമെന്നും വി.കെ. ശ്രീകണ്ഠൻ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
യു.ഡി.എഫ് വിട്ട ജോസ് കെ. മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണം. ബി.ജെ.പിക്ക് യഥാർഥ ബദൽ കോൺഗ്രസാണ്. അതിൽ ഊന്നി പ്രചാരണം നടത്തണം. ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ശ്രമിക്കണം. ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ കടന്നു കയറാനുള്ള ബി.ജെ.പി ശ്രമത്തിന് തടയിടണമെന്നും രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നു.
രണ്ടു ദിവസമായി കോഴിക്കോട് നടക്കുന്ന കോൺഗ്രസ് ചിന്തൻ ശിബിർ ഇന്ന് സമാപിക്കും. കെ.പി.സി.സി പുനഃസംഘടന ഒരുമാസത്തിനകം പൂർത്തിയാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. മുന്നണി വിപുലീകരണവും ചർച്ചയിലുണ്ട്. ഡി.സി.സി പ്രസിഡന്റുമാരെ ഉടൻ മാറ്റില്ല, പകരം അംഗങ്ങളെ പുനഃസംഘടിപ്പിക്കും.
കെ.എസ്.യു പുനഃസംഘടന ഉടൻ നടത്താൻ കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ ധാരണയായി. വി.ടി. ബൽറാമിനാണ് ചുമതല. വിവിധ ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. പുനഃസംഘടനാ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നും കെ.എം. അഭിജിത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.