കാസർകോട് കൊലപാതകം രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്.െഎ.ആർ
text_fieldsകാസർകോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നത് രാഷ്ട്രീയ വൈരാഗ്യ ത്തെ തുടർന്നെന്ന് എഫ്.െഎ.ആർ. ഞായറാഴ്ച രാത്രി നടന്ന കൊലപാതകത്തിൽ സി.പി.എം പ്രാദേശിക പ്രവർത്തകർക്ക് പങ്ക ുണ്ടെന്നും എഫ്.െഎ.ആറിൽ സൂചനയുണ്ട്.
ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് കൊലപാതകം നടന്നത്. കല്യോട്ടെ കൃഷ്ണെൻറയും ബാലാമണിയുടെയും മകൻ കൃപേഷ് (കിച്ചു 19), കൂരാങ്കരയിലെ സത്യനാരായണെൻറ മകൻ ശരത് (22) എന്നിവരാണ് മൂന്നംഗ സംഘത്തിെൻറ വെേട്ടറ്റ് മരിച്ചത്. കൊല്ലപ്പെട്ട രണ്ടുപേരെയും സി.പി.എം പ്രാദേശിക നേതാക്കൾ മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളെ ബൈക്ക് തടഞ്ഞു നിർത്തി വെട്ടി വീഴ്ത്തുകയായിരുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ട് അനുസരിച്ച് ശരത്ലാലിനാണ് കൂടുതൽ മുറിവേറ്റിട്ടുള്ളത്. 15 വെട്ടുകളാണ് ശരത്തിനേറ്റത്. അതിൽ രണ്ടു വെട്ടുകളാണ് മരണകാരണമായത്. ഇടതുനെറ്റി മുതൽ 23 സെൻറീമീറ്റർ പിന്നിലേക്കുള്ള ആഴത്തിലുള്ള വെട്ടും വലതു ചെവി മുതൽ കഴുത്തു വരെ നീളുന്ന മറ്റൊരു വെട്ടും ശരത്തിനേറ്റിട്ടുണ്ട്. ഇവയാകാം മരണകാരണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശരത്തിന് കാലുകളിൽ മുട്ടിനു കീഴെ അഞ്ച് വെട്ടുകളും ഏറ്റിട്ടുണ്ട്.
കൃപേഷിെൻറ മരണകാരണം തലക്കേറ്റ ആഴത്തിലുള്ള മുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 11 സെൻറീമീറ്റർ നീളമുള്ള വെട്ടിന് രണ്ട് സെൻറീമീറ്റർ ആഴമുണ്ട്. ഇൗ വെട്ടിൽ തലച്ചോറ് പിളർന്നിട്ടുണ്ടെന്നും ഇൻക്വസ്റ്റിലുണ്ട്. കൃപേഷിന് മറ്റ് മുറിവുകളില്ല. ഒമ്പതു മണിക്ക് ആരംഭിച്ച ഇൻക്വസ്റ്റ് പൂർത്തിയായ ശേഷം പോസ്റ്റ് മോർട്ടം നടപടികൾ തുടങ്ങിയിട്ടുണ്ട്. 12.30 ഒാടെ പോസ്റ്റ് മോർട്ടം പൂർത്തിയാകുമെന്ന് പൊലീസ് അറിയിച്ചു. ക്രൈം ഡിറ്റാച്ച്മെൻറ് ഡി.വൈ.എസ്.പി പ്രദീപിെൻറ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.