Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഷ്ട്രീയ...

രാഷ്ട്രീയ നിലപാടില്ലായ്മ പാർട്ടിയിൽ ചർച്ചയാകുന്നു

text_fields
bookmark_border
രാഷ്ട്രീയ നിലപാടില്ലായ്മ പാർട്ടിയിൽ ചർച്ചയാകുന്നു
cancel

കോ​ഴി​ക്കോ​ട്: ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്ത് കു​മാ​ർ ആ​ർ.​എ​സ്.​എ​സ് നേ​താ​ക്ക​ളു​മാ​യി ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ൽ ഇ​ട​തു സ​ർ​ക്കാ​റി​നും സി.​പി.​എ​മ്മി​നും രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലാ​ത്ത​തി​നെ​തി​രെ പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ളി​ൽ ചോ​ദ്യ​മു​യ​രു​ന്നു. ആ​ർ.​എ​സ്.​എ​സ് നേ​താ​വ് ദ​ത്താ​ത്രേ​യ ഹൊ​സ​ബാ​ള​യു​മാ​യി എ.​ഡി.​ജി.​പി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യെ ത​ള്ളി​പ്പ​റ​ഞ്ഞ്, ആ​ർ​ജ​വ​മു​ള്ള രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ക​ഴി​യാ​ത്ത​താ​ണ് ച​ർ​ച്ച​യാ​കു​ന്ന​ത്.

എ.​ഡി.​ജി.​പി അ​ട​ക്ക​മു​ള്ള​വ​ർ​​ക്കെ​തി​രെ ഇ​ട​ത് എം.​എ​ൽ.​എ പി.​വി. അ​ൻ​വ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളെ ‘നേ​രി​ട്ട്’ സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം​കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ, ഡി.​ജി.​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ല​ഭി​ക്ക​ട്ടെ എ​ന്നും അ​തു​വ​രെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ​നി​ന്നു​പോ​ലും എ.​ഡി.​ജി.​പി​യെ മാ​റ്റി​ല്ലെ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്. ആ​ർ.​എ​സ്.​എ​സ് കൂ​ടി​ക്കാ​ഴ്ച​യെ പൂ​ർ​ണ​മാ​യും ത​ള്ളി​പ്പ​റ​യാ​തെ അ​ഴ​​കൊ​ഴ​മ്പ​ൻ സ​മീ​പ​ന​മാ​ണ് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും സ്വീ​ക​രി​ച്ച​ത്.

സി.​പി.​എം ഭ​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക പ​ദ​വി വ​ഹി​​ക്കു​ന്നൊ​രാ​ൾ ആ​ർ.​എ​സ്.​എ​സ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​ന്ന​ത് പാ​ർ​ട്ടി​യു​ടെ വ​ർ​ഗീ​യ വി​രു​ദ്ധ അ​സ്തി​ത്വം ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ന്ന​താ​ണ്. സ്വാ​ഭാ​വി​ക​മാ​യും ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മ​പ​ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന​പ്പു​റം രാ​ഷ്ട്രീ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചു​ള്ള ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​വേ​ണ്ട​ത്. ഭ​ര​ണ മു​ന്ന​ണി​യി​ലെ സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വും ആ​ർ.​ജെ.​ഡി സെ​ക്ര​ട്ട​റി ജ​ന​റ​ൽ വ​ർ​ഗീ​സ് ജോ​ർ​ജും അ​ട​ക്ക​മു​ള്ള​വ​ർ എ.​ഡി.​ജി.​പി​യെ മാ​റ്റ​ണ​മെ​ന്ന രാ​ഷ്ട്രീ​യ ആ​വ​ശ്യം പ​ര​സ്യ​മാ​യി ഉ​ന്ന​യി​ച്ചി​ട്ടും പാ​ർ​ട്ടി​യും സ​ർ​ക്കാ​റും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​തെ​ല്ലാം പ്രാ​ദേ​ശി​ക​ത​ല​ത്തി​ലെ സ​മ്മേ​ള​ന​ങ്ങ​ളി​ൽ വി​മ​ർ​ശ​ന​മാ​യി ഉ​യ​രു​ന്നു​ണ്ട്.

സം​സ്ഥാ​ന​ത്തി​ന്റെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ർ.​എ​സ്.​എ​സ് നേ​താ​ക്ക​ളെ കാ​ണു​ന്ന​തോ സം​സാ​രി​ക്കു​ന്ന​തോ നി​യ​മ​ത്തി​ന്റെ ദൃ​ഷ്ടി​യി​ൽ തെ​റ്റ് കാ​ണാ​വു​ന്ന കാ​ര്യ​മ​ല്ല. അ​​തേ​സ​മ​യം, കൂ​ടി​ക്കാ​ഴ്ച​ക്ക് പോ​യ എ.​ഡി.​ജി.​പി ഔ​ദ്യോ​ഗി​ക വാ​ഹ​നം ഒ​ഴി​വാ​ക്കി സ്വ​കാ​ര്യ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. ഔ​​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന്റെ ലോ​ഗ് ബു​ക്കി​ൽ വി​വാ​ദ യാ​ത്ര രേ​ഖ​യാ​യി മാ​റാ​തി​രി​ക്കാ​നാ​ണ് സ്വ​കാ​ര്യ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച​ത് എ​ന്ന സം​ശ​യം ഉ​യ​ർ​ന്ന​തി​നാ​ൽ കൂ​ടി​ക്കാ​ഴ്ച​യും ആ​ശ​യ​വി​നി​മ​യ​വും എ​ന്തി​നെ​ന്ന ചോ​ദ്യ​വും പ്ര​സ​ക്ത​മാ​ണ്.

എ.​ഡി.​ജി.​പി​യെ മാ​റ്റി​നി​ർ​ത്തി​യാ​ൽ പി​ന്നീ​ട് ആ​രോ​പ​ണ​ങ്ങ​ളു​ടെ കു​ന്ത​മു​ന പൂ​ർ​ണ​മാ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ശ​ശി​യി​ലേ​ക്കാ​വു​മെ​ന്നു​റ​പ്പാ​ണ്. ഇ​ത് മു​ൻ സ​ർ​ക്കാ​ർ കാ​ല​ത്തെ​പോ​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​നെ വീ​ണ്ടും ക​രി​നി​ഴ​ലി​ലാ​ക്കു​മെ​ന്ന​ത് അ​റി​യാ​വു​ന്ന​തി​നാ​ലാ​ണ് പി​ണ​റാ​യി നിലപാട് പ്ര​ഖ്യാ​പി​ച്ച​് രംഗത്തുവന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM Political StandControversyKozhikode News
News Summary - political stand of cpm
Next Story