പോളിങ് സാമഗ്രികൾ ബൂത്തിൽ എത്തിച്ചില്ല
text_fieldsതിരുവനന്തപുരം: േവാട്ട് യന്ത്രവും പോളിങ് സാമഗ്രികകളും ബൂത്തിൽ എത്തിച്ചുനൽകണമെന്ന ജീവനക്കാരുടെ ആവശ്യം നടപ്പായില്ല. വിതരണ കേന്ദ്രങ്ങളിൽനിന്ന് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങുകയും അവിെട മടക്കി നൽകുകയും വേണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇത് ചെയ്യുക. നേരത്തെ ബൂത്തുകളിൽ യന്ത്രങ്ങൾ എത്തിക്കുകയും അവിടെനിന്ന് ഏറ്റുവാങ്ങുകയും ചെയ്യുന്ന രീതി തിരുവനന്തപുരത്ത് പരീക്ഷിച്ച് വിജയിച്ചിരുന്നു. വിതരണ കേന്ദ്രങ്ങളിലെ തിരെക്കാഴിവാക്കാൻ ഇത് ഫലപ്രദമായിരുന്നു.
ബൂത്തിലേക്ക് ആവശ്യമുള്ള പോളിങ് സാധനങ്ങൾ കിറ്റിലാക്കി ഒരാഴ്ച മുമ്പു തന്നെ സജ്ജമാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പോളിങ് ഉദ്യോഗസ്ഥർക്ക് മൂന്ന് മാസ്ക് വീതവും രണ്ട് േജാഡി കൈയുറയും െഫയ്സ് ഷീൽഡും നൽകും. വോട്ടർമാർക്ക് നൽകാൻ ഒാരോ പോളിങ് സ്റ്റേഷനിലേക്കും ഏഴ് ലിറ്റർ വീതം സാനിെറ്റെസറും നൽകും.
ഒരു ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഒാരോ ഗ്രാമപഞ്ചായത്തിനും വ്യത്യസ്ത സമയങ്ങളിൽ ഒരു മണിക്കൂർ ഇടവേളയിലാണ് സാമഗ്രികൾ വിതരണം ചെയ്യുക. ഉദ്യോഗസ്ഥർ വിതരണ കേന്ദ്രത്തിലെ പ്രത്യേക കൗണ്ടറിൽ റിപ്പോർട്ട് ചെയ്യാണം. അവിടെനിന്ന് ഒാരോസംഘത്തിനും അനുവദിച്ച വാഹന നമ്പർ ലഭിക്കും. ഇദ്യോഗസ്ഥർ ആ വാഹനത്തിൽ ഇരിക്കണം. എല്ലാ ഉദ്യോഗസ്ഥരും കയറിയാലുടൻ വാഹനം ബൂത്തിേലക്ക് തിരിക്കുംവിധം നടപടി സ്വീകരിക്കും.
ഒരു ബസിൽ നാല് ബൂത്തിലെ സ്റ്റാഫും പൊലീസ് സുരക്ഷ ഉദ്യോഗസ്രും ഉണ്ടാകും. ഒാരോ വാഹനത്തിലും ഗൈഡിനെയും നിയോഗിക്കും. വോെട്ടടുപ്പിന് ശേഷം സാമഗ്രികൾ സ്വീകരിക്കുന്നത് ആദ്യം എത്തുന്ന മുറക്കാവും. ഉൗഴം കാത്തുകിടക്കുന്ന വാഹനങ്ങളിലെ ഉദ്യോഗസ്ഥർ അതിൽ തന്നെ ഇരിക്കണം. വിതരണ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.