ആശങ്കകൾ അസ്ഥാനത്താക്കി ഒന്നാംഘട്ടത്തിൽ മികച്ച പോളിങ് ; പ്രതീക്ഷയോടെ മുന്നണികൾ
text_fieldsകോട്ടയം: വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലും പോളിങ് ശതമാനം ഗണ്യമായി ഉയരുമെന്ന തികഞ്ഞ വിശ്വാസത്തിൽ മുന്നണികളും സ്ഥാനാർഥികളും.
ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ചു ജില്ലകളിൽ ഇടുക്കിയിലും പത്തനംതിട്ടയിലും ആലപ്പുഴയിലും ഉണ്ടായ മികച്ച പോളിങ് കോട്ടയത്തും എറണാകുളത്തും ആവർത്തിക്കുമെന്ന പ്രതീക്ഷ നേതാക്കൾ തള്ളുന്നില്ല. 2015ൽ 74-75 ശതമാനം വരെയായിരുന്നു പോളിങ്. ഇത്തവണ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും കോവിഡിനെ തോൽപിച്ച് വോട്ടർമാർ ചൊവ്വാഴ്ച ബൂത്തിലേക്ക് ഒഴുകിയത് രാഷ്ട്രീയ നേതൃത്വത്തെപ്പോലും ഞെട്ടിച്ചു.
മഹാമാരി കാലത്ത് ഇത്രയും വലിയ പോളിങ് തെരഞ്ഞെടുപ്പ് കമീഷനും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാ ആശങ്കകളും അസ്ഥാനത്താക്കുന്നതായി ആദ്യഘട്ട പോളിങ്. രണ്ടാംഘട്ടത്തിലും മികച്ച പോളിങ് നടക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും.
കോവിഡിെൻറ പശ്ചാത്തലത്തിൽ ജനം ബൂത്തിലെത്താൻ മടിക്കുമെന്നായിരുന്നു പൊതുവിലയിരുത്തൽ. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ടും തെറ്റി. സമൂഹ അകലം പാലിച്ചും പാലിക്കാതെയുമൊക്കെ ജനം ബൂത്തിേലക്ക് ഒഴുകിയപ്പോൾ മഹാമാരിക്കിടയിലും ജനാധിപത്യ ബോധം നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നതുമായി.
പോളിങ് ശതമാനം പരമാവധി ഉയർത്താനുള്ള ശ്രമത്തിലാണ് മുന്നണി നേതാക്കൾ. മധ്യകേരളത്തിൽ ചരിത്രവിജയമാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. കേരള കോൺഗ്രസിെൻറ മുന്നണി മാറ്റത്തിൽ ഇപ്പോഴും നേരിയ ആശങ്ക പങ്കുവെക്കുന്ന യു.ഡി.എഫ് നേതൃത്വവും ആത്മവിശ്വാസത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.