പൊമ്പിളൈ ഒരുമൈയിൽ പുതിയ തർക്കം ഒാഫിസിനെച്ചൊല്ലി
text_fieldsഅടിമാലി: ഓഫിസിനെച്ചൊല്ലി പൊമ്പിളൈ ഒരുമൈയിൽ തർക്കം. ഗോമതി പക്ഷം പൂട്ടിയ ഓഫിസ് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ലിസി പക്ഷം പൊലീസിൽ പരാതി നൽകി. പൊമ്പിളൈ ഒരുമൈയുടെ മൂന്നാറിലെ ഓഫിസിനെച്ചൊല്ലിയാണ് വിവാദം. നേതാക്കളായ ലിസി സണ്ണി, ഗോമതി എന്നിവർ തമ്മിൽ ഉടലെടുത്ത ഭിന്നതയാണ് തർക്കത്തിനും അടിസ്ഥാനം. മന്ത്രി എം.എം. മണിയുടെ വിവാദ പ്രസംഗത്തെത്തുടർന്ന് മൂന്നാറിൽ ഗോമതിയുടെ നേത്യത്വത്തിൽ സമരം ആരംഭിക്കുകയും സമരാനന്തരം ഗോമതിയടക്കം ചില നേതാക്കൾ ആം ആദ്മി പാർട്ടിയുമായി സഹകരണം തുടരുകയുമായിരുന്നു. തുടർന്ന് പൊമ്പിളൈ ഒരുമയുടെ ഓഫിസ് ഗോമതിയുടെ നേതൃത്വത്തിൽ മറ്റൊരുതാഴിട്ട് പൂട്ടുകയും നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു.
ഇതറിയാതെ കഴിഞ്ഞദിവസം ഒാഫിസ് തുറക്കാനെത്തിയ ലിസിക്ക് ഓഫിസിൽ പ്രവേശിക്കാനായില്ല. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച ലിസി പരാതിയുമായി മൂന്നാർ പൊലീസിൽ എത്തുകയായിരുന്നു. ആം ആദ്മി പാർട്ടി നേതാക്കളോട് ഓഫിസ് സംബന്ധിച്ച രേഖയുമായി സ്റ്റേഷനിൽ എത്താൻ പൊലീസ് നിർദേശം നൽകി. പണവും വിലപിടിപ്പുള്ള രേഖകളും നഷ്ടപ്പെട്ടതായി ലിസി പരാതിയിൽ പറയുന്നു. താക്കോൽ ലഭിച്ചശേഷം ഓഫിസ് പരിശോധിച്ചാെല വിവരങ്ങൾ വ്യക്തമാകൂവെന്ന് മൂന്നാർ എസ്.ഐ പറഞ്ഞു. ചൊവ്വാഴ്ച രേഖകൾ ഹാജരാക്കാനാണ് നിർേദശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.