Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലത്തിരുന്ന്​...

നിലത്തിരുന്ന്​ ശരണംവിളി; പ്രതിഷേധത്തിൽ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്​ണനും പ​െങ്കടുത്തു

text_fields
bookmark_border
നിലത്തിരുന്ന്​ ശരണംവിളി; പ്രതിഷേധത്തിൽ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്​ണനും പ​െങ്കടുത്തു
cancel

ശബരിമല: നിരോധനാജ്ഞ നിലനിൽക്കുന്ന സന്നിധാനത്ത് ബുധനാഴ്​ചയും കർപ്പൂരാഴിയും കൂട്ട ശരണം വിളിയും നടന്നു. വലിയ നടപ്പന്തലിലടക്കം വിരിവെക്കാനും ശരണം വിളിക്കുന്നതിലും വിലക്ക് പാടില്ലെന്ന ഹൈകോടതി വിധി നടപ്പാക്കാൻ​ പൊലീസ് തയാറാകാത്ത സാഹചര്യത്തിലാണ് അമ്പതോളം വരുന്ന ഭക്തർ കർപ്പൂരാഴിയുമായി സന്നിധാനം ചുറ്റിയത്. മാളികപ്പുറം വടക്കേ നടപ്പന്തലിൽ ആരംഭിച്ച ആഴി വാവരുനടയിലെത്തി.

പത്തു മിനി​േറ്റാളം ശരണം വിളിച്ച ശേഷം വലിയ നടപ്പന്തലിലേക്ക് ഇറങ്ങാനൊരുങ്ങിയ സംഘത്തെ പൊലീസ് തടഞ്ഞു. ഇതോടെ വടക്കേതിരുമുറ്റത്തെ ബാരിക്കേഡിന് പുറത്തിരുന്ന് നാമജപവും ശരണം വിളിയും നടത്തി. 15 മിനിറ്റിന്​ ശേഷം മാളികപ്പുറത്തെത്തിയ സംഘം കർപ്പൂരാഴി ഉഴിഞ്ഞ് ശരണംവിളി അവസാനിപ്പിച്ചു. മാളികപ്പുറം താഴെ മുറ്റത്ത് വിരിവെച്ച തീർഥാടകരെ ചൊവ്വാഴ്ച രാത്രിയും പൊലീസ് ഒഴിപ്പിച്ചിരുന്നു.

പിന്നീട്​ വലിയ നടപ്പന്തലിൽ വിരിവെക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്​ നടപ്പന്തലിലേക്ക്​ ഭക്തരുടെ നാമജപ ഘോഷയാത്ര നടന്നു. ഘോഷയാത്ര നടപ്പന്തലിലേക്ക്​ ഇറങ്ങുന്ന ഗേറ്റിന്​ സമീപം പൊലീസ്​ തടഞ്ഞു. തുടർന്ന്​ ഭക്തർ നിലത്തിരുന്ന്​ നാമജപ ശരണംവിളി നടത്തി.

ബുധനാഴ്​ച രാത്രി 10.30ഒാടെയായിരുന്നു സംഭവം. നാമജപം ആരംഭിച്ച്​ അൽപസമയത്തിനകം കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്​ണൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്​ണൻ എന്നിവരും പങ്കാളികളായി. ഹരിവരാസനത്തിന്​ അഞ്ച്​ മിനിറ്റ്​ അവസാനിക്കെ ശരണം വിളി അവസാനിപ്പിച്ച്​ കേന്ദ്ര മന്ത്രി അടക്കമുള്ളവർ ക്ഷേത്രനടയിലേക്ക്​ പോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsSabarimala News
News Summary - Pon Radhakrishnan in Namajapam-Kerala News
Next Story