കേരളത്തിലെ മന്ത്രിമാരോട് ഇങ്ങനെ പെരുമാറുമോ? യതീഷ് ചന്ദ്രയോട് പൊൻ രാധാകൃഷ്ണൻ
text_fieldsശബരിമല: പമ്പയിൽ വെച്ച് എസ്.പി യതീഷ് ചന്ദ്ര തന്നോട് സംസാരിച്ചത് ശരിയായ ശൈലിയിൽ അല്ലെന്ന് കേന്ദ്ര സഹമന്ത്രി പൊൻ രാധാകൃഷ്ണൻ. തന്നോട് ചോദിച്ച പോലെ കേരളത്തിലെ ഏതെങ്കിലുമൊരു മന്ത്രിയോട് എസ്.പി ചോദിക്കുമോ എന്നും അദ്ദേഹം പ്രതികരിച്ചു.
സന്നിധാനത്ത് ഇപ്പോൾ പൊലീസുകാരാണ് ഉള്ളതെന്നും ഭക്തരില്ലെന്നും മന്ത്രി പറഞ്ഞു. ഭക്തർ ശരണം വിളിക്കാൻ ഭയക്കുന്നു. 50 പേരെ ഒരുമിച്ച് ബസിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നു. അപ്പോൾ 144 ഇല്ലേ? അവർ അയ്യപ്പ ഭക്തരെ അപമാനിക്കാൻ ആണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുക്കുന്നതെന്നും പൊൻ രാധാകൃഷ്ണൻ ആരോപിച്ചു. സ്ത്രീ പ്രവേശനത്തിൽ ഇപ്പോൾ അഭിപ്രായം പറയാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
144 പ്രഖ്യാപിച്ചതോടെ തീർഥാടകർക്ക് സ്വന്തം വാഹനത്തിൽ പമ്പയിലേക്ക് പോകാൻ കഴിയുന്നില്ല. ഇവിടേക്ക് ഭക്തരെ വരാൻ അനുവദിക്കുകയാണ് വേണ്ടത്. ഇവിടത്തെ പ്രശ്നങ്ങൾ സംസ്‌ഥാനം ആണ് പരിഹരിക്കേണ്ടത്. സംസ്ഥാനത്തിന് കഴിഞ്ഞില്ലെങ്കിൽ അല്ലെ കേന്ദ്രം അതേ പറ്റി ആലോചിക്കേണ്ടതുള്ളൂ. കേരളത്തിൽ ഇതിനു മുൻപ് ഏത് ക്ഷേത്രത്തിൽ ആണ് 144 പ്രഖ്യാപിച്ചിട്ടുള്ളതെന്നും ഇത് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.