കൊടിസുനിയെയും ഷാഫിയെയും പൂജപ്പുരയിലേക്ക് മാറ്റി
text_fieldsതൃശൂർ: മൊബൈൽ ഫോണും കഞ്ചാവും പിടിച്ചെടുത്തതിന് പിന്നാലെ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി യെയും കൊടി സുനിയെയും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇവരോടൊപ്പം ഫോൺ കണ്ടെടുത്ത വാസു എന്ന തടവുകാരനെയും പൂ ജപ്പുരയിലേക്ക് മാറ്റി. ഇനി ചന്ദ്രശേഖരൻ കേസിൽ കിർമാണി മനോജ്, സിനോജ് എന്നിവരാണ് വിയ്യൂർ സെൻട്രൽ ജയിലിലുള്ളത്.
ശനിയാഴ്ച പുലർച്ചെ പരിശോധനക്ക് ശേഷം വൈകീട്ട് വിയ്യൂർ ജയിലിലെത്തിയ ഡി.ജി.പി ഋഷിരാജ് സിങ് സ്ഥിരം കുറ്റവാളികളെ യും ജയിലിലും കുറ്റകൃത്യങ്ങൾ തുടരുന്നവരെയും മാറ്റുമെന്ന് വ്യക്തമാക്കിയിരുന്നു. നിരന്തരം ജയിലിൽ കുഴപ്പമുണ്ടാ ക്കുന്നവരിലാണ് ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികൾ. ഇവരിൽനിന്ന് തുടർച്ചയായി ഫോണും കഞ്ചാവടക്കമുള്ളവയും കണ്ടെടുത്ത സാഹചര്യത്തിലാണ് മൂന്ന് പേരെയും പൂജപ്പുരയിലേക്ക് മാറ്റിയത്.
രാവിലെ ഒമ്പതരയോടെ പ്രത്യേക വാഹനത്തിൽ കനത്ത സുരക്ഷയോടെയാണ് മൂന്ന് പേരെയും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. നേരത്തെ കേസിലെ മറ്റ് രണ്ട് പ്രതികളായ ട്രൗസർ മനോജിനെയും അണ്ണൻ സിജിത്തിനെയും പൂജപ്പുരയിലേക്ക് മാറ്റിയിരുന്നു. കുഞ്ഞനന്തൻ അടക്കമുള്ളവർ കണ്ണൂർ ജയിലിലാണ്.
ജയിൽ റെയ്ഡ്: സിംകാർഡിലെ കോളുകൾ പരിശോധിക്കുന്നു
തൃശൂർ: വിയ്യൂർ ജയിലിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡിലെ കോളുകൾ പൊലീസ് പരിശോധിക്കുന്നു. ശനിയാഴ്ച തൃശൂരിലെത്തിയ ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് ജയിലിലെ പരിശോധനക്ക് നേതൃത്വം കൊടുത്ത കമീഷണർ ജി.എച്ച്. യതീഷ് ചന്ദ്രയോട് തന്നെ സിം കാർഡുകൾ പരിശോധിക്കാനും നിർദേശിച്ചു.
സിംകാർഡുകൾ ആരുടെ പേരിൽ എവിടെ നിന്ന് എടുത്തു എന്നതും കോൾ ലിസ്റ്റും പരിശോധിക്കും. തിങ്കളാഴ്ചതന്നെ നടപടികളിലേക്ക് കടക്കും. മുഹമ്മദ് ഷാഫിയും കൊടിസുനിയും ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾ എന്നതിലുപരി സി.പി.എമ്മിെൻറ സംസ്ഥാന നേതാക്കളുമായി അടുപ്പമുള്ളവരാണ്. അതുകൊണ്ടുതന്നെ കോൾ ലിസ്റ്റിലെ നമ്പറുകൾ നിർണായകവുമാണ്. ജയിലിനുള്ളിലിരുന്ന് കൊലപാതകമടക്കമുള്ള ക്വട്ടേഷൻ ഏറ്റെടുക്കുന്നത് പുറത്ത് വന്നതാണ്. തുടർനടപടികളിലേക്ക് കടക്കുന്നത് അതിനാൽ അതീവശ്രദ്ധയോടെയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.