വില്ല്വത്ത് ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത സംഭവം: കിളിമാനൂർ സ്വദേശി അറസ്റ്റിൽ
text_fieldsമലപ്പുറം: പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തിലെ ശ്രീകോവിലുകൾ പൊളിച്ച് വിഗ്രഹങ്ങള് തകർത്ത സംഭവത്തിലെ പ്രതി കഴിഞ്ഞദിവസം പിടിയിലായയാൾ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കിളിമാനൂർ പുല്ലയി തെങ്ങുവിള എസ്.എസ്. മോഹനകുമാറാണ് (40) അറസ്റ്റിലായത്. കലാപമുണ്ടാക്കാനുള്ള ശ്രമം (െഎ.പി.സി 153), 295 എ മതവികാരം മുറിപ്പെടുത്തൽ, 451 ആരാധനാലയത്തിൽ അതിക്രമിച്ചുകടക്കൽ, 427 നാശനഷ്ടം വരുത്തൽ എന്നീ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. രാജാറാം മോഹൻറായ് പോറ്റി എന്നാണ് പേരെന്നും തിരുവനന്തപുരം കവടിയാറാണ് സ്വദേശമെന്നും ഇയാൾ ആദ്യം പറഞ്ഞിരുന്നെങ്കിലും ഇത് വ്യാജമാെണന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ജനുവരി 19ന് വാണിയമ്പലം ബാണാപുരം ദേവീക്ഷേത്രത്തിൽ അക്രമം കാണിച്ചതും ഇയാളാണെന്ന് വിരലടയാള പരിശോധനയിൽ വ്യക്തമായി. 2006ൽ കിളിമാനൂരിൽ സ്ത്രീയെ കൊലപ്പെടുത്തി അമ്പലക്കുളത്തിൽ കൊണ്ടിട്ട കേസിൽ പ്രതിയായ മോഹനകുമാർ പത്ത് വർഷമായി തിരുവനന്തപുരം ജില്ല വിട്ട് ഒളിവിൽ കഴിയുകയായിരുന്നു. കെട്ടിടനിർമാണ തൊഴിലാളിയായ മോഹൻകുമാർ മമ്പാട് പൊങ്ങല്ലൂരിലാണ് താമസം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വില്ല്വത്ത് ക്ഷേത്രത്തിൽ അതിക്രമം കാണിച്ചത്. ഭാഗവത സപ്താഹയജ്ഞം നടക്കുന്നതിനാൽ പകൽ ക്ഷേത്രത്തിലെത്തി നിരീക്ഷണം നടത്തിയ പ്രതി രാത്രി ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ പോയതോടെ തിരിച്ചെത്തി ചുറ്റമ്പലത്തിെൻറ ഒാടിളക്കി അകത്ത് കടക്കുകയായിരുന്നു. കോവിലുകളുടെ പൂട്ട് പൊളിച്ച് ശിവെൻറയും വിഷ്ണുവിെൻറയും വിഗ്രഹങ്ങൾ തകർത്തു. ഉപദേവതകളുടെ വിഗ്രഹങ്ങളും അലേങ്കാലമാക്കി. കെട്ടിടംപണിക്ക് ഉപയോഗിക്കുന്ന ആയുധം ഉപേയാഗിച്ചാണ് അക്രമം കാണിച്ചത്. ശിവെൻറ വിഗ്രഹം ഉപയോഗിച്ചും മറ്റുള്ള വിഗ്രഹങ്ങൾ നശിപ്പിച്ചു.
ശനിയാഴ്ച പുലർച്ച വരെ ഇയാൾ പൂക്കോട്ടുംപാടത്തുണ്ടായിരുന്നു. രാവിലെ 6.30ന് തൃശൂരിലേക്കുള്ള സ്വകാര്യബസിൽ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാർ സംശയിച്ച് ക്ഷേത്രകമ്മിറ്റി ഒാഫിസിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തിരുന്നു. പിന്നീട് ആൾക്കൂട്ടത്തിൽ മറഞ്ഞ ഇയാളെ രാവിലെ പത്തോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകോവിലിൽനിന്ന് ഇയാൾ തിരിച്ചിറങ്ങുേമ്പാൾ ഷർട്ടിൽ പുരണ്ട കരി തെളിവായി ലഭിച്ചു. വിരലടയാളവും ലഭ്യമായി.
തെൻറ അധോഗതിക്ക് കാരണം ദുർമന്ത്രവാദികളുടെ പ്രവൃത്തിയാണെന്നും ബിംബാരാധനക്ക് താൻ എതിരാണെന്നും ഇതുമൂലമാണ് അതിക്രമം കാണിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. 2006 നവംബർ 26നാണ് ക്ഷേത്രത്തിലെ ശാന്തിക്കാരിയായ 70കാരി കമലാക്ഷിയെ കൊലപ്പെടുത്തി പുല്ലയി പാറക്കുടി ക്ഷേത്രക്കുളത്തിൽ തള്ളിയശേഷം മോഹനകുമാർ കിളിമാനൂരിൽനിന്ന് മുങ്ങിയത്. കോട്ടയം, എറണാകുളം ജില്ലകളിൽ ഒളിച്ചുതാമസിച്ച ഇയാൾ ഒമ്പത് വർഷമായി മലപ്പുറം ജില്ലയിലാണ് താമസം. 2008ൽ നിലമ്പൂരിൽ പൊലീസുകാരനെ കൈയേറ്റം ചെയ്തതിന് ആറുമാസം ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
സാമൂഹികമാധ്യമങ്ങളിൽ കഴിഞ്ഞദിവസം ഇയാളുടെ ഫോേട്ടാ കണ്ട് കിളിമാനൂരുകാർ ഇയാളെ തിരിച്ചറിഞ്ഞതും അന്വേഷണത്തിന് സഹായകരമായി. പൊങ്ങല്ലൂരിലെ ഇയാളുടെ വീട്ടിൽനിന്ന് ഒരു ശൂലം കണ്ടെത്തി. ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങി. ഇയാൾക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ളതായി വ്യക്തമായിട്ടില്ലെന്ന് ജില്ല െപാലീസ് സൂപ്രണ്ട് ദേബേഷ് കുമാർ െബഹ്റ പറഞ്ഞു.
മറ്റേതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ക്ഷേത്രകമ്മിറ്റിയുടെ സംയമനവും സഹായവും പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചതായി ഡിവൈ.എസ്.പി പറഞ്ഞു. തെളിവെടുത്തശേഷം പ്രതിയെ തിങ്കളാഴ്ച നിലമ്പൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.